ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനയും നടക്കും. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവർ ക്രമീകരിച്ചിട്ടുള്ളത്. കുരിശുമരണത്തിന്റെ സ്മരണകളിലൂടെയാണ് ഇന്ന് വിശ്വാസികൾ കടന്നുപോവുക. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുംവരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണത്തിന്റെ അടിസ്ഥാനം.