27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ആസാം സ്വദേശിനിക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനകർമ്മം 16 ന്
Iritty

ആസാം സ്വദേശിനിക്ക് സുരേഷ് ഗോപിയുടെ കൈത്താങ്ങിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനകർമ്മം 16 ന്

ഇരിട്ടി: ആസാം സ്വദേശിനി മുൻമി ഗൊഗോയ്ക്ക് സുരേഷ് ഗോപി എം പി യുടെ കൈത്താങ്ങിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാന കർമ്മം 16 ന് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തില്ലങ്കേരി കാർക്കോട് നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി കുടുംബസമേതം പങ്കെടുക്കും.
കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു പയഞ്ചേരി സ്വദേശിയായ കെ.എൻ. സജേഷിന്റെ ഭാര്യയായ മുൻമി. സ്വന്തമായി വീടില്ലാതെ രണ്ടു പെണ്മക്കൾക്കൊപ്പം വാടക വീട്ടിൽ കഴിയുകയായിരുന്ന ആസ്സാം സ്വദേശിനി മുൻമിയെ കുറിച്ചുള്ള വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുകയും ഇതേ തുടർന്ന് വീടു നിർമ്മിക്കാൻ ആവശ്യമായ തുക അദ്ദേഹം വാഗ്ദാനം ചെയ്യുകയുമായിരുന്നു. തില്ലങ്കേരി കാർക്കോട് ഡോ. പി. സലിം നൽകിയ സ്ഥലത്താണ് വീട് പണിതിരിക്കുന്നത്.

Related posts

നിർമാണം നിലച്ച് അ​മ്പ​ല​ക്ക​ണ്ടി​ പാ​ലം

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആസ്പത്രി കനിവ് ഡയാലിസീസ് സെന്ററിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തന സജ്ജമായി

Aswathi Kottiyoor

വ്യാപാരി വ്യവസായി സമിതി സമ്മേളനം ഞായറാഴ്ച്ച

Aswathi Kottiyoor
WordPress Image Lightbox