20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ വീ​ടൊ​രു​ക്കി
kannur

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ വീ​ടൊ​രു​ക്കി

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ വീ​ടൊ​രു​ക്കി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​റ വാ​ർ​ഡ്‌.
ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച വ​യോ​ജ​ന വി​നോ​ദ വി​ശ്ര​മ കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 15 ല​ക്ഷം രൂ​പ​യും ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ല് ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. കൂ​ടാ​തെ ജ​ന​കീ​യ പ​രി​ശ്ര​മ​ത്തി​ൽ വൈ​ദ്യു​തീ​ക​ര​ണം ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ര​ണ്ടാം നി​ല പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച ഹാ​ൾ ആ​ണ്. മാ​ട്ട​റ​യി​ൽ സ​ന്ന​ദ്ധ​രാ​യ വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹാ​ൾ ശീ​തീ​ക​രി​ച്ച​ത്. മ​രി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ​ക്കാ​യി മ​ക്ക​ളു​ടെ സ്പോ​ൺ​സ​റി​ലാ​ണ് ഹാ​ളി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ എ​ത്തി​ച്ച​ത്. ഒ​ന്നാം നി​ല​യി​ൽ ടെ​ലി​വി​ഷ​ൻ, കാ​രം​സ്, ചെ​സ് ഉ​ൾ​പ്പെ​ടെ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി പു​തു​ത​ല​മു​റ ഒ​രു​ക്കി​യ “ലൈ​ബ്ര​റി ഫോ​ർ ഡി​യ​റ​സ്റ്റ് പേ​ര​ൻ​സ് ‘ സ്ഥാ​പ​ന​ത്തി​ലെ മു​ഖ്യ​ആ​ക​ർ​ഷ​ണ​മാ​ണ്. മു​റ്റ​ത്ത് പൂ​ന്തോ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. “പ​ക​ൽ​വീ​ട്” എ​ന്ന് പേ​രി​ട്ട സ്ഥാ​പ​നം വാ​ർ​ഡ്‌ മെം​ബ​ർ സ​രു​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​കീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ്‌ മെം​ബ​ർ സ​രു​ൺ തോ​മ​സ്, മാ​ത്യു പു​ളി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​നി​യി​ൽ, മാ​ത്യു മ​റ്റ​ത്തി​നാ​നി, അ​ഗ​സ്റ്റി​ൻ നാ​ലോ​ലി​ക്ക​ൽ, ചാ​ക്കോ കൊ​ണ്ടാ​ട്ടു​കു​ന്നേ​ൽ, ജോ​യ് തെ​ക്കേ​മു​റി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ക​ൽ​വീ​ടി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത്‌ ക്ല​ബ്‌ ആ​രം​ഭി​ച്ച​തി​ലേ​ക്ക് അ​ധ്യാ​പി​ക ഡെ​യ്സി മു​ണ്ടി​യാ​നി​യി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ൽ​കും. നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​ൻ തു​ക ഉ​പ​യോ​ഗി​ക്കും. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത ജൂ​ബി​ലി ഹാ​ൾ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി ഫോ​ർ ഡി​യ​റ​സ്റ്റ് പേ​ര​ൻ​സ് ഉ​ദ്ഘാ​ട​നം ഉ​ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ ഇ​ബ്രാ​ഹിം നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​വി. ഷാ​ജു, കെ​ട്ടി​ട​ത്തി​ന് പ​ണം അ​നു​വ​ദി​ച്ച മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ്, സി​ജി മം​ഗ​ല​ത്ത്ക​രോ​ട്ട്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​മാ​ര​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ, ചാ​ക്കോ ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​നി, വാ​ർ​ഡ്‌ മെം​ബ​ർ സ​രു​ൺ തോ​മ​സ്, മാ​ത്യു പു​ളി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കെ-റയിൽ പദ്ധതിയുടെ വിശദീകരണയോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദ്ദനമേറ്റു

Aswathi Kottiyoor

പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകും…….

Aswathi Kottiyoor

കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം…………

WordPress Image Lightbox