25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൈദ്യുതിനിരക്ക്‌ വർധന; തീരുമാനം ഒന്നരമാസത്തിനകമെന്ന് റെഗുേലറ്ററി കമ്മിഷൻ.*
Kerala Thiruvanandapuram

വൈദ്യുതിനിരക്ക്‌ വർധന; തീരുമാനം ഒന്നരമാസത്തിനകമെന്ന് റെഗുേലറ്ററി കമ്മിഷൻ.*


പാലക്കാട്: വൈദ്യുതിനിരക്ക് കൂട്ടുന്നതുസംബന്ധിച്ച് കെ.എസ്.ഇ.ബി. ഉന്നയിച്ച ആവശ്യത്തിൽ ഒന്നരമാസത്തിനകം തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ്. ജില്ലാപഞ്ചായത്ത് ഹാളിൽ ജനങ്ങളിൽനിന്ന് അവസാനഘട്ട തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെളിവെടുപ്പിൽ ലഭിച്ച അഭിപ്രായങ്ങൾ വിശദമായി പരിശോധിക്കും. നിരക്കുവർധന വേണമെന്ന കെ.എസ്.ഇ.ബി.യുടെ ആവശ്യം പൊതുജനങ്ങളുടെയും വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും നിലനിൽപ്പിനെ ഹനിക്കാത്ത രീതിയിൽ കൈകാര്യംചെയ്യാനാണ് തീരുമാനമെന്ന് ചെയർമാൻ പറഞ്ഞു. കമ്മിഷൻ അംഗം അഡ്വ. എ.ജെ. വിൽസണും പങ്കെടുത്തു.

പത്രവ്യവസായം പ്രതിസന്ധിയിലാവും

വൈദ്യുതിനിരക്ക്‌ വർധന പത്രവ്യവസായത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയെ പ്രതിനിധാനംചെയ്ത് സിറ്റിങ്ങിൽ പങ്കെടുത്ത ‘മാതൃഭൂമി’ കോഴിക്കോട് ഇലക്‌ട്രിക്കൽ എൻജിനിയർ പി.ആർ. മഹേഷ്‌കുമാർ പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്കുപുറമേ ന്യൂസ്‌പ്രിന്റിന്റെ അധികവില, വരുമാനത്തിലെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അപ്പോഴാണ് നിരക്ക് 13 മുതൽ 18 വരെ ശതമാനം കൂട്ടുന്ന നിർദേശം കെ.എസ്.ഇ.ബി. മുന്നോട്ടുവെച്ചിട്ടുള്ളത്. ടൈം ഓഫ് പേ താരിഫ് രണ്ടുമണിക്കൂർ കൂട്ടി വൈകുന്നേരം അഞ്ചുമുതൽ രാത്രി 11 വരെയാക്കാനുള്ള ആവശ്യം തുടർച്ചയായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ദോഷമാണെന്നും മഹേഷ് കുമാർ പറഞ്ഞു.

കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രീസ് ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോ. പ്രതിനിധി നന്ദകുമാർനായർ ഈ മേഖല നേരിടുന്ന പ്രശ്നങ്ങളും ശുപാർശകളും അവതരിപ്പിച്ചു. കെ.എസ്.ഇ.ബി. ജീവനക്കാർ, പൊതുമേഖലാസ്ഥാപന പ്രതിനിധികൾ എന്നിവരടക്കം 32 പേരാണ് കമ്മിഷനുമുന്നിൽ ഹാജരായത്.

കെ.എസ്.ഇ.ബി.യുടെ നിവേദനത്തിലെ ആവശ്യങ്ങൾ കെ.എസ്.ഇ.ബി. വാണിജ്യവിഭാഗം ചീഫ് എൻജിനിയർ സി.എസ്. ശശാങ്കൻനായർ അവതരിപ്പിച്ചു.

Related posts

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ

Aswathi Kottiyoor

സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

വിദ്യാഭ്യാസമേഖലയിൽ കുതിപ്പ് തുടരാൻ 1773 കോടി; നേത്രാരോഗ്യത്തിന് ‘നേത്രക്കാഴ്ച’

Aswathi Kottiyoor
WordPress Image Lightbox