24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • നവകേരളം: കണ്ണൂർ ജില്ലയിൽ 22ന് ജല ശുചീകരണ യജ്ഞം
kannur

നവകേരളം: കണ്ണൂർ ജില്ലയിൽ 22ന് ജല ശുചീകരണ യജ്ഞം

സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി യോഗത്തിലാണ് തീരുമാനം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുക. പുഴകൾ ഉൾപ്പടെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്് മുന്നോടിയായി ഏപ്രിൽ 17, 18, 19 തീയ്യതികളിൽ തോട് നടത്തവും ജലസഭകളും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ജലസമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരൻ, ആസൂത്ര സമിതി ആംഗങ്ങളായ യു പി ശോഭ, എൻ പി ശ്രീധരൻ, അഡ്വ. ടി സരള, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കോവിഡ് വ്യാപനം: കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നാല് തീവണ്ടികൾ ഓട്ടം നിർത്തും…

കണ്ണൂർ ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്: കൃ​ഷി വ​കു​പ്പ് പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox