32.8 C
Iritty, IN
May 15, 2024
  • Home
  • kannur
  • കോവിഡ് വ്യാപനം: കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നാല് തീവണ്ടികൾ ഓട്ടം നിർത്തും…
kannur

കോവിഡ് വ്യാപനം: കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നാല് തീവണ്ടികൾ ഓട്ടം നിർത്തും…

കണ്ണൂർ: കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന നാല് പ്രതിദിന തീവണ്ടികൾ ഓട്ടം നിർത്തുന്നു. അവയുടെ തിരിച്ചുള്ള വണ്ടികളും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓട്ടം നിർത്തും. എല്ലാ ദിവസവും വൈകിട്ട് 6.05ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ബംഗളൂരിവിലേക്കുള്ള കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് (06538) ബുധനാഴ്ച മുതൽ ഓടില്ല. അതിന്റെ തിരിച്ചുള്ള വണ്ടി(06537) ചൊവ്വാഴ്ച മുതൽ ഓടുന്നില്ല. ഉച്ചയ്ക്ക് 2.50ന് കണ്ണൂരിൽനിന്നുള്ള എറണാകുളം ഇന്റർസിറ്റി(06306)യും തിരിച്ചുള്ള വണ്ടിയും വ്യാഴാഴ്ചമുതൽ ഓടില്ല. പുലർച്ചെ 5.10ന് കണ്ണൂരിൽനിന്നുള്ള ആലപ്പുഴ എക്സിക്യൂട്ടീവ്(06038) രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ വണ്ടികൾ(06607) വ്യാഴാഴ്ച മുതൽ ഓട്ടം നിർത്തും. ഇതിന്റെ തിരിച്ചുള്ള വണ്ടികളും ഓടില്ല. യശ്വന്തപൂർ ഒഴികെ ബാക്കി വണ്ടികൾ മെയ് 15 വരെയാണ് നിർത്തുന്നത്. രാത്രി വണ്ടികളും തുടർ ദിവസങ്ങളിൽ നിർത്താനാണ് ആലോചന.

Related posts

കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് വിലക്കി ഹൈക്കോടതി………

Aswathi Kottiyoor

ഷ​മ മു​ഹ​മ്മ​ദി​നും ഇ​ര​ട്ട വോ​ട്ട്; ആ​രോ​പ​ണ​വു​മാ​യി സി​പി​എം

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox