25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്, കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ`
kannur

പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്, കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ`

ക​ണ്ണൂ​ർ: സി​പി​എം അം​ഗ​ത്വ​ത്തി​ൽ കു​റ​വെ​ന്ന് സം​ഘ​ട​നാറി​പ്പോ​ർ​ട്ട്. 2018ലെ ​ഹൈ​ദ​രാ​ബാ​ദ് പാ​ർ​ട്ടി സ​മ്മേ​ള​ന കാ​ല​ത്ത് രാ​ജ്യ​ത്ത് 10,07,903 അം​ഗ​ങ്ങ​ളാ​യി​രു​ന്നി​ട​ത്ത് 2022 പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ആ​കു​ന്പോ​ഴേ​ക്കും അ​ത് 9,85,757 അം​ഗ​ങ്ങ​ളാ​യി കു​റ​ഞ്ഞു. അ​തേസ​മ​യം ദേ​ശീ​യത​ല​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും കേ​ര​ള​ത്തി​ൽനി​ന്നാ​ണ്. കേ​ര​ള​ത്തി​ൽ 5,27,174 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. 2018ൽ ​ഇ​ത് 4,89,086 ആ​യി​രു​ന്നു. 2018 പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ള​യി​ൽ ഗോ​വ​യി​ൽനി​ന്ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ലി​പ്പോ​ൾ ഇ​വി​ടെ 45 അം​ഗ​ങ്ങ​ളു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ശ​ക്തികേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ബം​ഗാ​ളി​ലും ത്രി​പു​ര​യും അം​ഗ​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ പി​ന്നോ​ട്ടാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ 1,92,454 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത് 1,60,827 ആ​യി കു​റ​ഞ്ഞു. 73,678 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ത്രി​പു​ര​യി​ല്‍ ഇ​പ്പോ​ഴു​ള്ള​ത് 50,612 പേ​രാ​ണ്. ആ​സാം, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ജ​മ്മു-കാ​ഷ്മീ​ര്‍, ഛത്തീ​സ്ഗ​ഡ്, ഒ​ഡീ​ഷ, ജാ​ര്‍​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ നേ​ര​ത്തെ 93 പേ​രു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 90 ആ​യി കു​റ​ഞ്ഞു.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം. ബ്രാ​യ്ക്ക​റ്റി​ൽ 2018ലെ ​അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നി ക്ര​മ​ത്തി​ൽ ചു​വ​ടെ:
ആ​ൻ​ഡ​മാ​ൻ- നി​ക്കോ​ബാ​ർ-163 (147), ആ​ന്ധാ​പ്ര​ദേ​ശ്-23, 30 (25,892), ആ​സാം-11,644 (12,454), ബി​ഹാ​ർ-19,400 (19,233), ഛത്തീ​സ്ഗ​ഡ്-1,344 (1,506), ഡ​ൽ​ഹി-2,213 (2.095), ഗു​ജ​റാ​ത്ത്-3,724 (3,749), ഹ​രി​യാ​ന-2,191 (2,521), ഹി​മാ​ച​ൽ പ്ര​ദേ​ശ്-2,205 (2,239), ജ​മ്മു​-കാ​ഷ്മീ​ർ-1,660 (1,734), ജാ​ർ​ഖ​ണ്ഡ്-5,185 (5,348), ക​ർ​ണാ​ട​ക-8052 (9,000), മ​ധ്യ​പ്ര​ദേ​ശ്-2,608 (3,063), മ​ഹാ​രാ​ഷ്ട്ര-12,807 (12,480), മ​ണി​പ്പൂ​ർ-451 (431), ഒ​ഡീ​ഷ-3,647 (4,361), പ​ഞ്ചാ​ബ്-8,389 (8,000), രാ​ജ​സ്ഥാ​ൻ-5,218 (5,211), ത​മി​ഴ്നാ​ട്-9,3982 (9,0474), തെ​ലു​ങ്കാ​ന- 32,177 (35,560), ത്രി​പു​ര-50,612 (73,678), ഉ​ത്ത​രാ​ഖ​ണ്ഡ്-1,451 (1,416), ഉ​ത്ത​ർപ്ര​ദേ​ശ്-5,368 (5,678), പ​ശ്ചി​മ​ബം​ഗാ​ൾ-1,60,827 (1,92,454).

Related posts

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor

മികവിന്റെ ഉയരങ്ങളിലേക്ക്‌

Aswathi Kottiyoor

ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox