27.1 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • കുതിച്ച്‌ കെൽട്രോൺ ; വിറ്റുവരവിൽ റെക്കോഡ്‌ ; അറ്റാദായം 20 കോടി
Thiruvanandapuram

കുതിച്ച്‌ കെൽട്രോൺ ; വിറ്റുവരവിൽ റെക്കോഡ്‌ ; അറ്റാദായം 20 കോടി

തിരുവനന്തപുരം
ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ. 2021–-22 സാമ്പത്തിക വർഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവുമാണ്‌ സ്വന്തമാക്കിയത്‌. മുമ്പുള്ള ഏറ്റവും മികച്ച വിറ്റുവരവ് 458 കോടിയായിരുന്നു. കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ മൊത്തത്തിൽ മുൻവർഷത്തേക്കാൾ 15 ശതമാനം അധികം വിറ്റുവരവ്‌ നേടി–- 614 കോടി. 23.15 കോടിയാണ്‌ അറ്റാദായം. ഉപകമ്പനികളായ കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലക്‌സ്‌ 78.50 കോടിയും മലപ്പുറം കെൽട്രോൺ ഇലക്‌ട്രോ സെറാമിക്‌സ്‌ 13.85 കോടിയും വിറ്റുവരവാണ്‌ നേടിയത്‌.

കോവിഡ് നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വില വർധനയും ദൗർലഭ്യവും തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് ഈ നേട്ടം. ഐടി അനുബന്ധ ബിസിനസ്‌ -സേവന മേഖലകളിലെ പ്രവർത്തനങ്ങളിൽനിന്ന്‌ 205 കോടിയും മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലേക്ക് കാമറയും അനുബന്ധ സംവിധാനങ്ങളും നിർമിച്ച്‌ സ്ഥാപിച്ചതിലൂടെ 129 കോടിയും നാവിക സേനയ്‌ക്കും എൻപിഒഎല്ലിനും പ്രതിരോധ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമിച്ചതിൽനിന്ന്‌ 88 കോടിയും സ്വന്തമാക്കി.

കരുത്തായത്‌ സർക്കാർ 
പിന്തുണ
സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും മികച്ച പിന്തുണ കെൽട്രോണിന്‌ മുതൽക്കൂട്ടായി. യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും യന്ത്രസാമഗ്രികളുടെ ആധുനികവൽക്കരണത്തിനുമായി നാലു കോടി രൂപ കെൽട്രോണിനും രണ്ടു കോടി കെസിസിഎല്ലിനും സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി നൽകിയിരുന്നു. പത്തു മാസത്തിനുള്ളിൽ 85 എൻജിനിയർമാരെയാണ്‌ പുതിയതായി നിയമിച്ചത്‌. നിലവിൽ 780 കോടിയുടെ വർക്ക്‌ ഓർഡറുണ്ട്‌. കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇലക്‌ട്രോണിക്സ് ഹബ്ബാക്കാനാണ്‌ സർക്കാർ വിഭാവനം ചെയ്യുന്നത്‌. 2026ൽ 1000 കോടിയുടെ വിറ്റുവരവാണ്‌ ലക്ഷ്യമിടുന്നത്‌.

Related posts

പുതിയ ലോകം കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവം; മുഖ്യമന്ത്രി …………..

Aswathi Kottiyoor

വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം; ആറര ലക്ഷം ഡോസ് വാക്‌സിൻ എത്തി..

Aswathi Kottiyoor

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 480 രോഗികള്‍.

Aswathi Kottiyoor
WordPress Image Lightbox