24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്രത്യാശ സ്വയം സഹായ സംഘം രുപീകരിച്ചു
Kerala

പ്രത്യാശ സ്വയം സഹായ സംഘം രുപീകരിച്ചു

*പ്രത്യാശ സ്വയം സഹായ സംഘം രുപീകരിച്ചു*

കേളകം/അടക്കാത്തോട്:
അയൽപക്ക കൂട്ടായ്മയായ പ്രത്യാശ സ്വയം സഹായ സംഘം രുപീകരിച്ചു.
വിമൻ ഇന്ത്യ മുവ്മെന്റ് (WIM)അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ്
ഷെഫീറ നൗഫൽ അധ്യക്ഷത വഹിച്ച പരിപാടി എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സുഫീറ അലി അക്ബർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും ചെറുകിട സംരംഭങ്ങളിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് പ്രത്യാശ കുടുംബ സഹായ സംഘങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
വിമൻ ഇന്ത്യ മൂവ്മെന്റ് പേരാവൂർ മണ്ഡലം പ്രസിഡന്റ് നദീറ ഫാറൂഖ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
20 അംഗങ്ങൾ വീതം അടങ്ങുന്ന ‘പ്രത്യാശ’ സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളായി
അൻസൽന ജലീൽ,
ജമീല യൂസുഫ്
ഷാജിത അഹമ്മദ്,
സുൽഫത്ത് സലാം,
മിൻസി ബിനു,
നിലു മുഹമ്മദലി,
ആയിഷ ഷാഹിർ,
ജാസ്മിൻ ഇല്യാസ്,
ഹഫ്സത്ത് സലീം,
റംല ഷാമോൻ എന്നിവരെ തിരഞ്ഞെടുത്തു.

വിമൻ ഇന്ത്യ മൂവ്മെന്റ് അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷെഫീറ നൗഫൽ, വൈസ് പ്രസിഡന്റ്
മൈമൂന ഷാഹുൽ, സെക്രട്ടറി അൻസൽന ജലീൽ,
ട്രഷറർ ഷാഹിന താജുദ്ദീൻ, നൂർജഹാൻ ഷെരീഫ് എന്നിവർ
നേതൃത്വം നൽകി.

ഫോട്ടോ: അടക്കാത്തോട്ടിൽ പ്രത്യാശ സ്വയം സഹായ സംഘം രുപീകരണ യോഗം എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സുഫീറ അലി അക്ബർ ഉദ്ഘാടനം ചെയ്യുന്നു.

Related posts

*ഇനി ആരോഗ്യ കാർഡും; ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനം: റജിസ്ട്രേഷൻ എങ്ങനെ?.*

Aswathi Kottiyoor

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സംസ്ഥാനമൊട്ടാകെ കയർഫെഡിന്റെ ഓണം വിപണന മേള സംഘടിപ്പിക്കും: മന്ത്രി പി.രാജീവ്

Aswathi Kottiyoor
WordPress Image Lightbox