21.6 C
Iritty, IN
November 22, 2024
  • Home
  • Peravoor
  • പേരാവൂർ: താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഇവ എത്തിച്ചത്.എന്നാൽ, പ്ലാൻറ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല
Peravoor

പേരാവൂർ: താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഇവ എത്തിച്ചത്.എന്നാൽ, പ്ലാൻറ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല

കണ്ണൂർ ജില്ലയിൽ ജില്ലാ ആസ്പത്രിക്ക് ശേഷം ഇത്രയും വലിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്ന രണ്ടാമത്തെ ആസ്പത്രിയാണ് പേരാവൂർ.ഒരേ സമയം 400-ഓളം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഇത് വഴി സാധിക്കും. കൂടാതെ സിലിണ്ടറുകളിൽ ഓക്സിജൻ റീഫിൽ ചെയ്യാനും സംവിധാനമുണ്ട്.

ഏകേദശം 75 ലക്ഷം രൂപ വിലവരുന്ന പ്ലാൻറ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും താലൂക്ക് ആസ്പത്രി അധികൃതരുടെയും പരിശ്രമം മൂലമാണ് ലഭിച്ചത്.

മലയോര മേഖലയിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ പ്ലാന്റാണിത്.മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി പോലെയുള്ള വലിയ സ്ഥാപനങ്ങളിലുള്ള തരത്തിലുള്ള പ്ലാന്റ് ആണ് പേരാവൂർ താലൂക്കാസ്‌പത്രിക്ക് ലഭ്യമായിരിക്കുന്നത്.ദേശീയ ആരോഗ്യ ദൗത്യം മുഖേന കെ.എം.എസ്.സി.എൽ വഴി ലഭിച്ച പ്ലാൻ്റിൻ്റെ ഇൻസ്റ്റലേഷൻ തുടർന്നുള്ള ദിവസങ്ങളിൽ കെ.എം.എസ്.സി.എൽ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ നടക്കും.

കോവിഡ് പോലുള്ള അസുഖം വരുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കാൻ പ്ലാൻറ് വഴി സാധിക്കും. ആസ്പത്രി മാസ്റ്റർപ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഐ.സി.യു സംവിധാനത്തിൽ കൃത്യമായി ഓക്സിജൻ വിതരണം ചെയ്യാനും ഇത് വഴി സാധിക്കും.ആസ്പത്രിയിലെ എല്ലാ വാർഡുകളിലേക്കും നേരിട്ട് ഓക്സിജൻ എത്തിക്കാനും സിലിണ്ടർ വഴി ഓക്സിജൻ നൽകുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നതും ഗുണകരമാവും.

Related posts

മലയോര ജനതയ്ക്ക് അഭിമനമായി ‘അനുഗ്രഹീതൻ ആന്റണി’ ഇന്ന് തീയേറ്ററിൽ വൈകാരികത നിറയുന്ന കുറിപ്പുമായി സംവിധായകൻ പ്രിൻസ് ജോയി…………

Aswathi Kottiyoor

കൃ​ഷി​യി​ട​ത്തി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകർന്നു

Aswathi Kottiyoor
WordPress Image Lightbox