24.3 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • മലയോര ജനതയ്ക്ക് അഭിമനമായി ‘അനുഗ്രഹീതൻ ആന്റണി’ ഇന്ന് തീയേറ്ററിൽ വൈകാരികത നിറയുന്ന കുറിപ്പുമായി സംവിധായകൻ പ്രിൻസ് ജോയി…………
Peravoor

മലയോര ജനതയ്ക്ക് അഭിമനമായി ‘അനുഗ്രഹീതൻ ആന്റണി’ ഇന്ന് തീയേറ്ററിൽ വൈകാരികത നിറയുന്ന കുറിപ്പുമായി സംവിധായകൻ പ്രിൻസ് ജോയി…………

പേരാവൂർ: കാക്കയങ്ങാട് സ്വദേശി പ്രിൻസ് ജോയ് സംവിധായകനാകുന്ന അനുഗ്രഹീതൻ ആന്റണി ഇന്ന് തീയേറ്ററിലെത്തുകയാണ്. തന്റെ ആദ്യ സിനിമ തീയേറ്ററിലെത്തുമ്പോൾ കൂടെ ഇല്ലാത്തപോയ അച്ഛനെ ഓർത്തെടുത്താണ് പ്രിൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. “നാളെ നമ്മടെ പടം റിലീസാണ്….അത് കാണാൻ ഒരുപാട് കൊതിച്ചതാണെന്നറിയാം!തീയറ്ററിൽ എന്റരികിൽ ഒരു സീറ്റ്‌ ഞാൻ ഒഴിച്ചിടും..!! ഒപ്പം ഉണ്ടാവണം…

ഏതാനും ദിവസങ്ങൾക്കു മുന്നെയാണ് പ്രിൻസ് ജോയുടെ അച്ഛൻ മരണപ്പെട്ടത്. മലയോരത്തെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് സിനിമ മോഹവുമായി നടന്ന പ്രിൻസിന് അച്ഛൻ നൽകിയ കരുതലും പിന്തുണയും വൈകാരികമായി തന്നെ പ്രിൻസ് ജോയ് കുറിച്ചിടുന്നു. കൂട്ടുകാരുമായൊത്ത് രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയിത അനുഭവസമ്പത്തുമായി സിനിമ തേടി ഇറങ്ങിയ പ്രിൻസ് ഒടുവിൽ ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. റിലീസിംഗ് ആകുന്നതിനു മുന്നേ തന്നെ ഇതിലെ പാട്ടുകൾ ശ്രദ്ധ നേടിയിരുന്നു. സണ്ണിവെയ്ൻ നായകനാകുന്ന ഈ ചിത്രത്തിൽ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ബൈജു തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നു. പ്രിൻസ് ജോയുടെ നാട്ടുകാരും സിനിമാ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ തീയേറ്ററിൽ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്നേതന്നെ പ്രിൻസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്.

Related posts

പേരാവൂർ താലൂക്കാശുപത്രിയും ഹൈടെക്കാവുന്നു: ശിലാസ്ഥാപനം 22ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും………….

𝓐𝓷𝓾 𝓴 𝓳

കണ്ണവം വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി

𝓐𝓷𝓾 𝓴 𝓳

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox