21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കുഴൽമന്ദം അപകടം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
Kerala

കുഴൽമന്ദം അപകടം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെ ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി.

ജില്ലാ ക്രൈം റേക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി എം സുകുമാരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ദൃക്‌സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്.
നേരത്തെ ഇയാൾക്കെതിരെ പൊലീസ് 304 എ വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ആദർശ് മോഹൻ, സാബിത്ത് എന്നിവർ അപകടത്തിൽ മരിച്ചത്. അപകട ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന:പൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു

Related posts

*🔰⭕️ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാെവിഡ് കേരളത്തില്‍⭕️🔰*

Aswathi Kottiyoor

‘പറവകൾക്കൊരു നീർക്കുട’വുമായി എം. എസ്. എഫ്

Aswathi Kottiyoor

കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ര്‍​ണ​ർ

Aswathi Kottiyoor
WordPress Image Lightbox