കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയ വിനിമയ പരിപാടിയായ ‘പരീക്ഷ പേ ചർച്ച’ യുടെ അഞ്ചാമത് എഡീഷൻ വിദ്യാർഥികളിൽ എത്തിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ ആറ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ കേന്ദ്രീയ വിദ്യാലയ സ്കൂൾ പ്രിൻസിപ്പൽ ടി. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ കണ്ണൂർ, പെരിങ്ങോം, പയ്യന്നൂർ, ഏഴിമല, കെൽട്രോൺ നഗർ, തലശേരി എന്നിവിടങ്ങളിലെ കേന്ദ്രീയ സ്കൂളുകളിലാണ് പരീക്ഷ പേ ചർച്ച വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. പത്രസമ്മേളനത്തിൽ രേണുക രാജൻ, പ്രേമ പോൾ, പി.ഇ. വേണുഗോപാലൻ, സി. ദിനേശൻ എന്നിവരും പങ്കെടുത്തു.