കേളകം ഗ്രാമപഞ്ചായത്ത് എന്‍.ആര്‍.ഇ.ജി പദ്ധതിയിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും ബാവലിപ്പുഴയിലും തോടുകളിലും നിര്‍മ്മിച്ച 307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോട് പാലത്തിന് സമീപത്ത് നടന്നു. പരിപാടി ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, പ്രീത ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ ഷിജി സുരേന്ദ്രന്‍, ബിജു ചാക്കോ, ബിനു മാനുവല്‍, കൃഷി ഓഫീസര്‍ കെ.ജി സുനില്‍, ഹരിത കേരളാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ പങ്കെടുത്തു .