• Home
  • kannur
  • പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് വ​രു​മാ​നവുമായി സം​രം​ഭ​ക​ത്വപ​ദ്ധ​തി
kannur

പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് വ​രു​മാ​നവുമായി സം​രം​ഭ​ക​ത്വപ​ദ്ധ​തി

ക​ണ്ണൂ​ർ: പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് വ​രു​മാ​ന​ദാ​യ​ക​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കാ​നു​ള്ള സം​രം​ഭ​ക കാ​മ്പ​യി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഹ​രി​ത കേ​ര​ളം മി​ഷ​നും. പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് ഉ​ല്‍​പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും നി​ര്‍​മി​ക്കു​ന്ന​തി​ന് താ​ല്‍​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ത്വ പി​ന്തു​ണ​യും ന​ല്‍​കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍, ഐ​ടി​ഐ​ക​ള്‍, പോ​ളി​ടെ​ക്‌​നി​ക്കു​ക​ള്‍, എ​ന്‍​ടി​ടി​എ​ഫ് ത​ല​ശേ​രി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​നും പ​രി​ശീ​ല​ന​വും ന​ട​ത്തു​ക. ഉ​ല്‍​പ​ന്ന നി​ര്‍​മാ​ണ​ത്തി​ന് താ​ല്‍​പ​ര്യ​മു​ള്ള​വ​രെ​യെ​ല്ലാം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ക്കും.
ര​ജി​സ്‌​ട്രേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. പ​ങ്കെ​ടു​ക്കാ​ന്‍ പ്രാ​യ​പ​രി​ധി​യി​ല്ല. എ​ന്നാ​ല്‍ സം​രം​ഭ സ​ബ്‌​സി​ഡി പോ​ലു​ള്ള​വ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ള്‍ ബാ​ധ​ക​മാ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ അ​ത് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കും. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം ല​ഭി​ച്ച എ​ന്‍​ട്രി​ക​ള്‍ ത​രം തി​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ നി​ര്‍​മി​ക്കു​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം മേ​യി​ൽ സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്ഷോ​പ്പു​ക​ളെ​യും കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ത​ല​ത്തി​ല്‍ ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ദ്വൈ​മാ​സ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ​രി​ശീ​ല​നം ന​ല്‍​കും. കാ​മ്പ​യി​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 8129218246 എ​ന്ന ന​ന്പ​റി​ല്‍ വി​ളി​ക്കു​ക.

Related posts

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൂടി കൊവിഡ്; 325 പേർക്ക് സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor

8.41 കോടി വരുമാനവുമായി കെ​എ​സ്ആ​ര്‍​ടി​സി കണ്ണൂർ ഡിപ്പോ

Aswathi Kottiyoor
WordPress Image Lightbox