25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പൊതുഗതാഗതം തടസപ്പെട്ടു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം
Kerala

പൊതുഗതാഗതം തടസപ്പെട്ടു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം


തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് സൂചന. ചില സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളിലെത്താന്‍ പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം വാഹനങ്ങളുമായെത്തി ആര്‍.സി.സിയിലേക്കും മറ്റും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആര്‍.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില ടാക്‌സികള്‍ മാത്രമാണ് തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.

കൊച്ചി ബിപിസിഎല്ലില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചിയില്‍ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്. തൊഴിലാളി യൂണിയനുകള്‍ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു പ്രതിഷേധിക്കുകയാണ്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബിപിസിഎല്ലില്‍ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജോലിക്കാര്‍ എത്തിയത്.

കഞ്ചിക്കോട്ട് കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയയവരെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. പണിമുടക്ക് എന്തിനാണ് എന്നത് വിശദീകരിച്ച് തൊഴിലാളികളെ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ആരേയും നിര്‍ബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ തിരിച്ചയച്ചിട്ടില്ലെന്നും സമരക്കാര്‍ അവകാശപ്പെട്ടു.ആശുപത്രികളിലേക്കും മറ്റും പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ചാല്‍ കണ്ണൂരില്‍ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം ആയതുകൊണ്ട് തന്നെ കണ്ണൂരില്‍ ശക്തമായ മുന്‍ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പോലീസിന്റെ പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സമര കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ചേര്‍ന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവന്‍ സമയവും കേന്ദ്രങ്ങളില്‍ ഉണ്ടകുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ ഓട്ടോ തൊഴിലാളികള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളില്‍ നിന്നുമുള്ള ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ നടത്തുന്നില്ലെങ്കിലും ദീര്‍ഘ ദൂര ബസുകള്‍ ഡിപ്പോയില്‍ എത്തുന്നുണ്ട്. നഗരത്തിലുള്ള കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകള്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങള്‍ രാവിലെ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്. ദൂര യാത്രക്കാരേയും ബാങ്ക് പ്രവര്‍ത്തനങ്ങളേയും പണിമുടക്ക് സാരമായിത്തന്നെബാധിച്ചേക്കും. ബി.എം.എസ് ഒഴികെയുള്ള ഇരുപത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Related posts

സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

Aswathi Kottiyoor

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി

Aswathi Kottiyoor

വി​ല വ​ർ​ധ​ന​; ക്ഷീരകർഷകർ കാലിത്തീറ്റ ബ​ഹി​ഷ്ക​രണത്തിന്

Aswathi Kottiyoor
WordPress Image Lightbox