26.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ജ​ന​ങ്ങ​ളെ വ​ല​ച്ച് ബ​സ് സ​മ​രം മൂന്നാം ദിവസത്തിലേക്ക്
kannur

ജ​ന​ങ്ങ​ളെ വ​ല​ച്ച് ബ​സ് സ​മ​രം മൂന്നാം ദിവസത്തിലേക്ക്

ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബസുക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​വ​സ​വും ജി​ല്ല​യി​ൽ പൂ​ർ​ണം. കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ത് യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.
പ​രീ​ക്ഷ​ാക്കാ​ല​മാ​യ​തി​നാ​ൽ സ​മ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ല​ഞ്ഞ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്റ്റഡ​ന്‍റ് ക​ൺ​സ​ക്ഷ​നും മ​റ്റും കൊ​ടു​ത്ത് യാ​ത്ര ചെ​യ്തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​പ്പോ​ൾ 100 രൂ​പ വ​രെ കൊ​ടു​ത്ത് ഓ​ട്ടോ​യ്ക്കും മ​റ്റു​മാ​ണ് സ്കൂ​ളി​ലെ​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്ന് ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി.
15 ല​ക്ഷ​മാ​ണ് സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം. ബ​സു​ക​ൾ തീ​രെയി​ല്ലാ​ത്ത റൂ​ട്ടി​ൽ നി​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൽ ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ക​ണ്ണൂ​ർ- കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ – കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ-​ഇ​രി​ട്ടി, ക​ണ്ണൂ​ർ- ആ​ല​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ട​ത​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ 80 ബ​സു​ക​ളാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് ന‌​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യ്ക്ക​നു​സ​രി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor

ലൈഫിൽ മികച്ച പുരോഗതി

Aswathi Kottiyoor

ച​ര​ക്കു​ക​പ്പ​ൽ സേ​വ​നം; സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേം​ബ​ർ

Aswathi Kottiyoor
WordPress Image Lightbox