24 C
Iritty, IN
September 28, 2024
  • Home
  • Kerala
  • *വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*
Kerala

*വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*

ഒമ്പതുമാസത്തിനിടെ കിൻഫ്ര (കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ) വഴി സംസ്ഥാനത്ത്‌ 1522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം എത്തിയതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,900 തൊഴിലവസരം സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷം ജനുവരിവരെ ബഹുനില ഫാക്ടറി കെട്ടിടങ്ങളുടെ 3,45,800 ചതുരശ്രയടിയാണ്‌ അനുവദിച്ചത്‌. 162 യൂണിറ്റ്‌ പുതുതായി ആരംഭിച്ചു. 128.82 ഏക്കർ വ്യവസായ ആവശ്യങ്ങൾക്കായി അനുവദിച്ചു. ഒന്നാം പിണറായി സർക്കാർ 527.21 ഏക്കർ കിൻഫ്ര വഴി അനുവദിച്ചിരുന്നു. 17,228 തൊഴിലവസരമുണ്ടായി. എന്നാൽ, 2011–-16ലെ യുഡിഎഫ്‌ സർക്കാർ 4498 തൊഴിലവസരം മാത്രമാണ്‌ സൃഷ്ടിച്ചത്‌.

മികച്ച പ്രകടനമാണ്‌ കിൻഫ്ര നടത്തിയത്‌. ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായ പാർക്കുകളായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തവയിൽ അഞ്ചെണ്ണം കിൻഫ്ര പാർക്കാണ്‌. കാക്കനാട്‌ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ, ഇന്റർനാഷണൽ എക്‌സിബിഷൻ സെന്റർ, മട്ടന്നൂരിലെ കിൻഫ്ര പാർക്ക്, പാലക്കാട്ടെയും ആലപ്പുഴയിലെയും റൈസ്‌ പാർക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, കിൻഫ്ര എംഡി സന്തോഷ്‌ കോശി തോമസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വ്യവസായ ഇടനാഴി : 13,000 കോടി നിക്ഷേപമെത്തും
കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ചുമതല കിൻഫ്രയ്‌ക്കാണ്‌. രണ്ടു നോഡിലായി 2240 ഏക്കർ ഏറ്റെടുക്കുന്നതിൽ 87 ശതമാനവും മേയിൽ പൂർത്തിയാകും. പാലക്കാട് 10,000 കോടിയുടെയും എറണാകുളത്ത്‌ 3000 കോടിയുടെയും നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. 32,000 പേർക്ക്‌ നേരിട്ടും ഒരു ലക്ഷം പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും. കൊച്ചി അമ്പലമുകളിൽ 481 ഏക്കറിൽ 1200 കോടി ചെലവിട്ട്‌ സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക്‌ 2024 ഓടെ സജ്ജമാകും.

Related posts

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Aswathi Kottiyoor

50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികള്‍

Aswathi Kottiyoor

ശ്രീ കൊട്ടിയൂർ പെരുമാൾ സേവാ സംഘം 58-ാമത് വാർഷിക ആഘോഷം*

Aswathi Kottiyoor
WordPress Image Lightbox