• Home
  • Kelakam
  • കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു
Kelakam

കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു


അടയ്ക്കാത്തോട് സെന്റ്ജോസഫ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ നഷ്ടപ്പെട്ട സ്വർണ്ണം അടയ്ക്കാത്തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗാലക്സി ബസിലെ ഡ്രൈവർ തങ്കച്ചൻ , കണ്ടക്ടർ
ബിനോയി എന്നിവരാണ് കണ്ടെത്തി തിരിച്ചു നൽകിയത്.
സ്കൂളിലേയ്ക്ക് വരും വഴി നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താൻ അധ്യാപകരും വിദ്യാർത്ഥികളും തിരയുന്നതിനിടയിലാണ് ഡ്രൈവറും കണ്ടക്ടറും അത് ബസിൽ നിന്നു കണ്ടെത്തി സ്കൂളിൽ വിവരം അറിയിച്ചത്.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഇരുവരെയും സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു.. ഒപ്പം അവസരോചിതമായ ഇടപെടൽ നടത്തി സഹപാഠിയെ സഹായിച്ച നൗഫിയ കെ എം എന്ന വിദ്യാർത്ഥിനിയെയും അഭിനന്ദിച്ചു.
നേഹി പുളിക്കക്കണ്ടത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, ഹെഡ് മാസ്റ്റർ ജോൺസൺ വി.സി. എന്നിവർ പ്രസംഗിച്ചു.

Related posts

നല്ലത് നാടറിയട്ടേ; പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി

Aswathi Kottiyoor

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി

Aswathi Kottiyoor

കേ​ള​ക​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും

Aswathi Kottiyoor
WordPress Image Lightbox