23.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ
Kelakam

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ


*കേളകം: അന്താരാഷ്ട്ര വനദിനമായ മാര്‍ച്ച് 21 വ്യത്യസ്തങ്ങളായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൂളിൽ നടന്ന വന ദിനാചരണത്തിൽ സ്വന്തം പറമ്പിൽ മുളകൊണ്ട് വനം നിർമ്മിച്ച് പ്രശസ്തനായ അപ്പച്ചൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ‘ക്യാമ്പസ് വൃക്ഷങ്ങൾ എന്ന പഠന റിപ്പോർട്ടും പ്രകാശനം ചെയ്തു. 46 വർഷം പഴക്കമുള്ളതും 313 സെന്റീമീറ്റർ വണ്ണം ഉള്ളതുമായ സ്കൂൾ കോമ്പൗണ്ടിലെ ഏറ്റവും വലിയ മരത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പൂര്‍വ്വ അധ്യാപകനുമായ ഇ പി ഐസക് സ്കൂൾ അസംബ്ലിയിൽ അമ്മമരമായി പ്രഖ്യാപിച്ചു. സ്കൂളിലെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പ്രിൻസിപ്പാൾ എൻ ഐ വർഗീസ് പ്രകാശനം ചെയ്തു. വന ദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ എം വി മാത്യു സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു.*

*സ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർഥികളാണ് സ്കൂൾ കോമ്പൗണ്ടിലെ മൃഗങ്ങളെ കുറിച്ച് പഠനം നടത്തിയത്. ഹരിതാഭമായ സ്കൂൾ ക്യാമ്പസിൽ വ്യത്യസ്ത ഇനങ്ങളിലായി 51 വൃക്ഷങ്ങൾ ഉണ്ട് എന്ന് കുട്ടികൾ കണ്ടെത്തി. ഇവയുടെ പേര്, ശാസ്ത്രനാമം, വിശേഷതകൾ തുടങ്ങിയവ കുട്ടികൾ അന്വേഷിച്ചറിഞ്ഞ് അവ ഉൾക്കൊള്ളിച്ച് കുട്ടികൾ പഠന റിപ്പോർട്ട് തയ്യാറാക്കി. കോമ്പൗണ്ടിൽ പുതിയതരം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കണമെന്നും നിലവിലുള്ള വൃക്ഷതൈകൾക്ക് സംരക്ഷണം നൽകണമെന്നും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടു. അധ്യാപകരായ സനില എൻ, അശ്വതി കെ ഗോപിനാഥ്, ടൈറ്റസ് പി സി എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി.*

Related posts

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor

പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ ഓണാവധിക്കാല ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox