23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ ഓണാവധിക്കാല ക്യാമ്പ് ആരംഭിച്ചു.
Kelakam

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ ഓണാവധിക്കാല ക്യാമ്പ് ആരംഭിച്ചു.

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ മൂന്ന് ദിവസത്തെ ഓണാവധിക്കാല ക്യാമ്പ്- ‘ചിരാത് ‘ ആരംഭിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം കേളകം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് അജയ് കുമാർ എസ്സ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബിനു തോമസ്, പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രശോഭ് ഒ.കെ, കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്സായ സുനീഷ് പി ജോസ്, റ്റിജി പി. ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. ക്യാഡറ്റുകൾക്കായി നടത്തുന്ന മൂന്ന് ദിവസത്തെ ക്യാമ്പിൽ മൂല്യാവബോധം, കൃഷിപാഠം,പാവങ്ങളോടും അശരണരോടുമുള്ള കരുതൽ, പ്രഥമ ശുശ്രൂഷയും അത്യാഹിത സന്ദർഭങ്ങളുടെ അതിജീവനവും, വിശ്വസ്തതയും സാമൂഹിക പ്രതിബന്ധതയും അച്ചടക്കവും ക്യാഡറ്റുകളിൽ ,പ്രായമായവരോടും മുതിർന്നവരോടുമുള്ള കുട്ടികളുടെ ഉത്തരവാദിത്വം തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകൾ, പരേഡ് പരിശീലനം,യോഗ പഠനം, ഫീൽഡ് വിസിറ്റുകൾ, മുതിർന്ന പൗരന്മാരുടെ സംഗമവും ആദരിക്കലും, ഓണാഘോഷം, കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.

Related posts

മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

Aswathi Kottiyoor

പത്തു കിലോനിരോധിത പുകയില ഉത്പ്പണവുമായി കേളകം ഇല്ലിമുക്ക് സ്വദേശിയെ പിടികൂടി*

Aswathi Kottiyoor

കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….

Aswathi Kottiyoor
WordPress Image Lightbox