24 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പ്രമുഖ നാടകപ്രവർത്തകൻ മധുമാസ്റ്റർ അന്തരിച്ചു
Kerala

പ്രമുഖ നാടകപ്രവർത്തകൻ മധുമാസ്റ്റർ അന്തരിച്ചു

നാട പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ അന്തരിച്ചു. (74 വയസായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട , സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു.

നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെഅറസ്റ്റിലാവുകയും കൊടിയ മർദനങ്ങൾക്ക് വിധേയനാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ വലിയ ചലനം സൃഷ്ടിച്ച ‘അമ്മ’ എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മധു മാസ്റ്ററാണ്. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാനൊരുങ്ങിയപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു.

കെ. മധുസൂദനൻ എന്നായിരുന്നു യഥാർഥ പേര്. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ എം.ടി.വിധുരാജിന്റെ പിതാവാണ്.

Related posts

കോവിഡ്‌ ബാധിച്ചവർക്ക്‌ വാക്സിൻ പ്രസവശേഷം ; ഗർഭിണികൾക്ക്‌ മാർഗനിർദേശം.

Aswathi Kottiyoor

സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ ഖ​ത്ത​റി​ലെ​ത്താ​ന്‍ ഇ​നി ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധം

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിന് രണ്ടാം തവണയും നാക് എ ഗ്രേഡ്

Aswathi Kottiyoor
WordPress Image Lightbox