• Home
  • kannur
  • പഴശ്ശി സ്മൃതിമണ്ഡപം നവീകരണത്തിന് 3.57 കോടി
kannur

പഴശ്ശി സ്മൃതിമണ്ഡപം നവീകരണത്തിന് 3.57 കോടി

മട്ടന്നൂർ പഴശ്ശി സ്മൃതി മണ്ഡപം നവീകരണത്തിന് തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.57 കോടി രൂപയുടെ ഭരണാനുമതി. പഴശ്ശിയുടെ തറവാട് നിലനിന്നിരുന്ന സ്ഥലത്ത്‌ ന​ഗരസഭ നിർമിച്ച സ്മൃതിമന്ദിരം നവീകരിച്ചാണ്‌ ചരിത്ര പഠന ​ഗവേഷണ കേന്ദ്രമായി ഉയർത്തുന്നത്. ഓപ്പൺ എയർ തിയേറ്റർ, കുട്ടികളുടെയും മുതിർന്നവരുടേയും പാർക്ക്, ചരിത്ര മ്യൂസിയം എന്നിവ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെയും മുതിർന്നവരുടേയും പാർക്ക്, സ്മൃതി മന്ദിരം നവീകരണം എന്നിവ ഉൾപ്പെടുന്ന ഒന്നാംഘട്ട പ്രവൃത്തിക്ക്‌ കിഫ്ബിയിൽനിന്നും 3.57 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ വിശദ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായി കെ കെ ശൈലജ എംഎൽഎ പറഞ്ഞു.

Related posts

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

Aswathi Kottiyoor

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor
WordPress Image Lightbox