മട്ടന്നൂർ പഴശ്ശി സ്മൃതി മണ്ഡപം നവീകരണത്തിന് തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.57 കോടി രൂപയുടെ ഭരണാനുമതി. പഴശ്ശിയുടെ തറവാട് നിലനിന്നിരുന്ന സ്ഥലത്ത് നഗരസഭ നിർമിച്ച സ്മൃതിമന്ദിരം നവീകരിച്ചാണ് ചരിത്ര പഠന ഗവേഷണ കേന്ദ്രമായി ഉയർത്തുന്നത്. ഓപ്പൺ എയർ തിയേറ്റർ, കുട്ടികളുടെയും മുതിർന്നവരുടേയും പാർക്ക്, ചരിത്ര മ്യൂസിയം എന്നിവ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെയും മുതിർന്നവരുടേയും പാർക്ക്, സ്മൃതി മന്ദിരം നവീകരണം എന്നിവ ഉൾപ്പെടുന്ന ഒന്നാംഘട്ട പ്രവൃത്തിക്ക് കിഫ്ബിയിൽനിന്നും 3.57 കോടിയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ വിശദ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കെ കെ ശൈലജ എംഎൽഎ പറഞ്ഞു.