24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ദ്യ​നി​ർ​മാ​ണ നീ​ക്കം ചെ​റു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ദ്യ​നി​ർ​മാ​ണ നീ​ക്കം ചെ​റു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ക​ണ്ണൂ​ർ: പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​ര​ച്ചീ​നി പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ​നി​ന്നും മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ​നീ​ക്കം എ​ന്തു വി​ല​കൊ​ടു​ത്തും ത​ട​യാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ജ​ന​ദ്രോ​ഹ മ​ദ്യ​ന​യ​ത്തി​നും മ​ദ്യ​വ്യാ​പ​ന​ത്തി​നു​മെ​തി​രേ മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. മ​ദ്യം സ​ർ​വ​ത്ര വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്കം കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ധ​ന​സ​ന്പാ​ദ​ന​മാ​ണ് ല​ക്ഷ്യ​മെ​ങ്കി​ൽ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ വ​രു​ത്തു​ന്ന വി​പ​ത്തു​ക​ൾ വ​ലി​യ ന​ഷ്ട​മാ​ണ് സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​ർ ഓ​ർ​ക്ക​ണം. ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കേ​ണ്ട രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ൾ മ​ദ്യ​വ്യാ​പ​ന​ത്തി​ന് മൗ​നാ​നു​വാ​ദം ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തീ​യ​റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി. ആ​ർ.​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി ദി​നു മൊ​ട്ട​മ്മ​ൽ, പി.​കെ.​പ്രേ​മ​രാ​ജ​ൻ, ടി.​കെ.​ഡി.​മു​ഴ​പ്പി​ല​ങ്ങാ​ട്, ച​ന്ദ്ര​ൻ മ​ന്ന, കെ.​പി.​അ​ബ്ദു​ൾ അ​സീ​സ്, കെ.​ഹ​രീ​ന്ദ്ര​ൻ, കെ.​പി.​മു​ത്ത​ലി​ബ്, പി. ​നാ​ണി, മ​ധു ക​ക്കാ​ട്, ഇ.​കെ.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ദ്യ​നി​രോ​ധ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച​വ​രും നി​സ്തു​ല സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​രു​മാ​യ ഐ.​അ​ര​വി​ന്ദ​ൻ, തോ​മ​സ് വ​ര​കു​കാ​ലാ​യി​ൽ, പ്ര​ഫ.​എം.​ജി.​മേ​രി, ആ​ഗ്ന​സ് ഇ​നാ​സ്, ക​വി​യൂ​ർ രാ​ഘ​വ​ൻ, സൗ​മി ഇ​സ​ബ​ൽ എ​ന്നി​വ​രെ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Related posts

കണ്ണൂരിൽ ഇന്ന് 103 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകും…..

Aswathi Kottiyoor

കെ റെയിൽ 22 വില്ലേജുകളിലൂടെ

Aswathi Kottiyoor

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox