കണ്ണൂർ: ഇന്ന് ( 18.03.2021 ) ജില്ലയിൽ സർക്കാരിന്റെ കീഴിലുള്ള 81 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും കോവിഡ് വാക്‌സിനേഷൻ നൽകും. സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 21 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
പയ്യന്നൂർ അനാമയ ഹോസ്പിറ്റൽ, പയ്യന്നൂർ സഭാ ഹോസ്പിറ്റൽ, തലശ്ശേരി സഹകരണാശുപത്രി, ശ്രീചന്ദ് ഹോസ്പിറ്റൽ, ആസ്റ്റർ മിംസ്, ജിം കെയർ ഹോസ്പിറ്റൽ, പയ്യന്നൂർ സഹകരണാശുപത്രി, കണ്ണൂർ അശോകൻ ഹോസ്പിറ്റൽ, ഇരിട്ടി അമല ഹോസ്പിറ്റൽ, ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കൽ സെൻറ്റർ, ജോസ് ഗിരി ഹോസ്പിറ്റൽ തലശ്ശേരി, പയ്യന്നൂർ ഐ ഫൗണ്ടേഷൻ, കൊയിലി ഹോസ്പിറ്റൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, കണ്ണൂർ ട്രസ്റ്റ്ക ഐ ഹോസ്പിറ്റൽ, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ, ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റൽ, കിംസ്റ് കണ്ണൂർ, മാധവ റാവോ സിന്ധ്യ ഹോസ്പിറ്റൽ എന്നിവയാണ് ഇന്ന് (18.03.2021) വാക്‌സിൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.