27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം
kannur

ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം

ക​ണ്ണൂ​ർ: വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ വേ​ണ്ടരീ​തി​യി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, ബു​ദ്ധി​പ​രി​മി​തി, മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി എ​ന്നീ അ​വ​സ്ഥ​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. ക​രു​ണാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ആ​ജീ​വ​നാ​ന്തം പ​രാ​ശ്ര​യ​ത്താ​ൽ മാ​ത്രം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് പു​റ​ത്ത് ജോ​ലി​ക്കു​പോ​കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ൽ ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​ള്ള​വ​ർ​ക്കുള്ള ആ​ശ്വാ​സ കി​ര​ണം പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, പ​ദ്ധ​തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക‌ുക, പു​തി​യ അ​പേ​ക്ഷ​ക​ളി​ൻ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ആ​ശ്വാ​സ കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന തു​ക ചു​രു​ങ്ങി​യ​ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ദി​വ​സ​വേ​ത​ന​ത്തി​നു തു​ല്യ​മാ​ക്കു​ക, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പെ​ൻഷൻ ​ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യ്ക്ക് അ​നു​സ​രി​ച്ച് വ​ർ​ധി​പ്പി​ക്കു​ക, ര​ക്ഷി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ആ​വ​ശ്യ​മാ​യ സ​മ​ഗ്ര പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ (ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, നൈ​പു​ണ്യ​വി​ക​സ​നം, തൊ​ഴി​ൽ, രാ​പ്പ​ക​ൽ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി) ആ​രം​ഭി​ച്ച് ആ​ജീ​വ​നാ​ന്ത സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ബൗ​ദ്ധി​ക ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ബി​ആ​ർ​സി​ക​ൾ തു​ട​ങ്ങു​ക, തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും തൊ​ഴി​ൽ എ​ടു​ത്ത് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ അം​ഗ​പ​രി​മി​ത​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന നി​കു​തി ഇ​ള​വു​ക​ൾ ബൗ​ദ്ധി​ക ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​കു​ക. റോ​ഡ് നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, ജ​ൻ​ഡ​ർ ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക,തുടങ്ങിയകാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ​രി​വാ​ർ കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​മാ​ണെ​ന്നും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തു​പോ​ലെ​യു​ള്ള പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഇ​ത്ത​രം കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ​രി​വാ​ർ കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

വാഹനാപകടം: കാക്കയങ്ങാട് സ്വദേശി മരിച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor

ഒ​ടു​വി​ൽ ജ​സ്റ്റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​നം​മ​ന്ത്രി​യും

Aswathi Kottiyoor
WordPress Image Lightbox