24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇപിഎഫ്‌ പെൻഷൻ വർധന: വഴിമുടക്കി ധനമന്ത്രാലയം
Kerala

ഇപിഎഫ്‌ പെൻഷൻ വർധന: വഴിമുടക്കി ധനമന്ത്രാലയം

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌(ഇപിഎഫ്‌) മിനിമം പെൻഷൻ ഉയർത്തുന്നതിന്‌ തടസ്സം നിൽക്കുന്നത്‌ ധനമന്ത്രാലയം. തൊഴിൽമന്ത്രാലയം പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നു. പെൻഷൻ പദ്ധതി നവീകരിക്കാൻ തൊഴിൽമന്ത്രാലയം 2018ൽ ഉന്നതാധികാര സമിതിക്ക്‌ രൂപം നൽകി. പ്രതിമാസ മിനിമം പെൻഷൻ ആയിരത്തിൽനിന്ന്‌ 2,000 രൂപയായി ഉയർത്തണമെന്ന്‌ സമിതി ശുപാർശ ചെയ്‌തു. എന്നാൽ ധനമന്ത്രാലയം ഈ ശുപാർശയെ ശക്തിയായി എതിർത്തുവെന്ന്‌ ഭർതൃഹരി മെഹ്‌താബ്‌(ബിജെഡി) അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തൊഴിൽമന്ത്രാലയം ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയും ഇപിഎഫ്‌ഒ ഫണ്ട്‌ സുരക്ഷിതമായി നിലനിർത്തിയശേഷം പെൻഷൻ പുതുക്കലിന്റെ കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന്‌ നിശ്‌ചയിക്കുകയും ചെയ്‌തു. ഇക്കാര്യം പരിശോധിക്കാൻ ഇപിഎഫ്‌ഒ ഈയിടെ വീണ്ടും ഉപസമിതിയെ നിയോഗിച്ചു. അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. എട്ട്‌ വർഷം മുമ്പാണ്‌ കുറഞ്ഞ പെൻഷൻ ആയിരം രൂപയാക്കിയത്‌. നിലവിലെ സാഹചര്യത്തിൽ തികച്ചും അപര്യാപ്‌തമാണ്‌ ഈ പെൻഷൻ തുക. പെൻഷൻ നവീകരണത്തിനു മതിയായ ബജറ്റ്‌ വിഹിതം വേണമെന്ന്‌ തൊഴിൽമന്ത്രാലയം ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തണം–-സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു.

ഇഎസ്‌ഐ പദ്ധതിയിൽ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2020–-21ൽ കുടിശ്ശിക 4,460 കോടി രൂപയായി പെരുകിയതിൽ കമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി.

Related posts

ആന മതിലിന് പകരം സോളാർഫെൻസിംഗ് – കോടതിവിധി ഗവർമ്മെന്റ് ചോദിച്ചു വാങ്ങിയതെന്ന് സണ്ണി ജോസഫ് എം എൽ എ

Aswathi Kottiyoor

ജ​ല​ജീ​വ​ന്‍ മി​ഷ​ൻ; യ​ഥാ​സ​മ​യം പ്ര​വൃ​ത്തി തീർക്കാ​ത്ത ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി: മ​ന്ത്രി

Aswathi Kottiyoor

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox