21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കണ്ണൂര്‍ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ വീടാക്രമിച്ച്‌ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്ക് ഒമ്ബത് വര്‍ഷം കഠിന തടവും പിഴയും.
kannur

കണ്ണൂര്‍ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്റെ വീടാക്രമിച്ച്‌ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്ക് ഒമ്ബത് വര്‍ഷം കഠിന തടവും പിഴയും.

കേസിലെ മൂന്നു പ്രതികള്‍ക്കാണ് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി തടവും 10,000 രൂപ പിഴയും വിധിച്ചത്.

ഒന്നുമുതല്‍ മൂന്നുവരെ പ്രതികളും ബംഗാള്‍ സ്വദേശികളുമായ ഉലാഷ് സിക്കാരി, ആലംഗീര്‍, മാണിക്ക് (മോട്ടു) എന്നിവരെയാണ് കേസില്‍ ശിക്ഷിച്ചത്. കേസിലെ രണ്ടു പ്രതികളുടെ വിചാരണ തുടങ്ങാനിരിക്കുകയാണ്.

2018 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചയാണ് വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. മുഖംമൂടി സംഘമായിരുന്നു ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ച ഒരു മണിയോടെ അതിക്രമിച്ച്‌ വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആക്രമിച്ച്‌ പരിക്കേല്‍പിച്ചശേഷം 25 പവന്‍ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വീട്ടിലുള്ളവരെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിരുന്നു.

Related posts

വോട്ട് ചെയ്യാൻ പേര് ചേർക്കൽ ചൊവ്വാഴ്ച കൂടി……..

Aswathi Kottiyoor

കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്

Aswathi Kottiyoor

മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സു​ക​ളി​ല്‍ 16 മു​ത​ല്‍ പ​ഴ​യ​പ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox