27.1 C
Iritty, IN
May 18, 2024
  • Home
  • Delhi
  • സെന്‍സെക്‌സില്‍ 200 പോയന്റ് മുന്നേറ്റം: നിഫ്റ്റി 16,900 കടന്നു.
Delhi

സെന്‍സെക്‌സില്‍ 200 പോയന്റ് മുന്നേറ്റം: നിഫ്റ്റി 16,900 കടന്നു.


മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവുണ്ടായത് ഓഹരി വിപണി നേട്ടമാക്കി. നിഫ്റ്റി 16,900 കടന്നു.

സെന്‍സെക്‌സ് 200 പോയന്റ് നേട്ടത്തില്‍ 56,660ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 50 പോയന്റ് ഉയര്‍ന്ന് 16,918ലുമെത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തിയതോടെ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ഒഎന്‍ജിസി മൂന്നു ശതമാനവും ഓയില്‍ ഇന്ത്യ 2.3ശതമാനവുമാണ് നഷ്ടത്തിലായത്.

നിഫ്റ്റി ഓട്ടോ, ബാങ്ക്, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്. മെറ്റല്‍ സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ അരശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Related posts

നിയമം എല്ലാവർക്കും ഒരുപോലെയെന്ന് അമിത് ഷാ; ഗുസ്‌തി താരങ്ങളുമായി രണ്ടുമണിക്കൂർ ചർച്ച

Aswathi Kottiyoor

അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു.*

Aswathi Kottiyoor

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox