25.6 C
Iritty, IN
December 3, 2023
  • Home
  • Delhi
  • ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ
Delhi

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ


ന്യൂഡല്‍ഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാന്‍ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര്‍.പി.എഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ നിര്‍ദ്ദേശിക്കുന്നു.

Related posts

മലയോര റോഡ് വികസനത്തിന് പദ്ധതി : ധനമന്ത്രി

Aswathi Kottiyoor

മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ…………

Aswathi Kottiyoor

അറസ്റ്റും ഭീഷണിയും വകവയ്ക്കാതെ യുവജനങ്ങൾ ; ആയിരങ്ങൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox