കേളകം: കച്ചവടക്കാർക്കും സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി കഴുത്തിൽ മുറിവേറ്റ നായ അലഞ്ഞുതിരിയുന്നു . കനത്ത ദുർഗന്ധം വമിക്കുന്ന നിലയിലാണ് നായ ഇതിനെ പിടികൂടി ചികിൽസ നൽകാനോ അലഞ്ഞു തിരിയുന്ന നായകളെ നിയന്ത്രിക്കാനോ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ല എന്ന് യാത്രക്കാർ പറയുന്നു. നിരവധി തെരുവ് നായ്ക്കൾ കേളകം സ്റ്റാൻഡിൽ കൂട്ടം കൂട്ടമായി അലഞ്ഞു തിരിയുന്നത് ഏറെ കാലമായി യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാണ്.