Kolayadപശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു March 11, 20220270 Share0 കോളയാട്: പെരുവ തെറ്റുമ്മല്‍ കോളനിയിലെ ടി.സി ജലജയുടെ പശുകിടാവിനെയാണ് വെള്ളിയാഴ്ച കൊന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പറമ്പില്‍ മേയാനായി കെട്ടിയിരുന്ന പശുകിടാവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. പശുവിനെ തിരികെ കൊണ്ട് വരാനായി ചെന്നപ്പോഴാണ് പശുകിടാവ് വന്യമൃഗാക്രമണത്തിന് ഇരയായ നിലയില്‍ കണ്ടത്. തലക്ക് ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സാമാന്യം വലിയ വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശുകിടാവ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മൃഗമേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടാപ്പകല്‍ വളര്‍ത്ത് മൃഗം വന്യമൃഗ ആക്രമണത്തിന് ഇരയായത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട് Post Views: 286