26.3 C
Iritty, IN
May 4, 2024
  • Home
  • National
  • ഇന്ന് ലോക വൃക്കദിനം
National

ഇന്ന് ലോക വൃക്കദിനം

പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ഈ ദിനം ആചരിച്ച് വരുന്നത്. വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം.

രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുകയും മാലിന്യങ്ങള്‍ മൂത്രമായി കടത്തിവിടാന്‍ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനും വൃക്കരോഗങ്ങളുടെ മൊത്തത്തിലുള്ള ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.

വൃക്കരോഗം തടയുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിന് എല്ലാ വര്‍ഷവും ആരോഗ്യ സംഘടനകള്‍ ഈ ദിനം ആചരിക്കുന്നു. വൃക്കകളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ പ്രധാന ഘടകങ്ങളായ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്‌നി ഫൗണ്ടേഷന്റെയും സംയുക്ത സമിതിയാണ് ലോക കിഡ്‌നി ദിനാചരണത്തിന് ആദ്യം തുടക്കമിട്ടത്.

Related posts

പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

Aswathi Kottiyoor

എണ്ണക്കമ്പനികള്‍ മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

Aswathi Kottiyoor

രക്ഷാദൗത്യം: തയ്യാറെടുത്തിരിക്കാന്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം.

Aswathi Kottiyoor
WordPress Image Lightbox