23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ.
kannur

കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ.

ക​ണ്ണൂ​ർ: കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ലെ പ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഇ​പ്പോ​ഴും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ. കോ​വി​ഡ് കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ഡോ​ക്‌​ട​ർ ഇ​രി​ക്കു​ന്ന സ്ഥ​ല​വും രോ​ഗി ഇ​രി​ക്കു​ന്ന സ്ഥ​ല​വും ത​മ്മി​ൽ ക​യ​റു കെ​ട്ടി വേ​ർ​തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര രോ​ഗ​വു​മാ​യി എ​ത്തു​ന്ന​വ​രെ പോ​ലും ല​ക്ഷ​ണ​ങ്ങ​ൾ നോ​ക്കി അ​ഡ്മി​റ്റാ​ക്കി മ​രു​ന്ന് കു​റി​ച്ചു​ന​ൽ​കു​ന്ന സ്ഥി​തി​യാ​ണ്. സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.

ഡോ​ക്‌​ട​റു​ടെ കാ​ബി​നി​ല്‍​നി​ന്നു ര​ണ്ടു മീ​റ്റ​റോ​ളം മാ​റി​നി​ന്ന് ക​ണ്ടു പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്. ബി​പി പോ​ലും കൃ​ത്യ​മാ​യി നേ​ക്കാ​തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി മ​രു​ന്ന് കു​റി​ച്ചു​ന​ല്‍​കു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. കോ​വി​ഡ് ഭീ​തി കു​റ​ഞ്ഞി​ട്ടും ഈ ​നി​യ​ന്ത്ര​ണം എ​ന്തി​നാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ ചോ​ദി​ക്കു​ന്ന​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് കാ​ല​ത്തു പോ​ലും കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് മ​രു​ന്ന് കു​റി​ച്ചു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത്ര​യൊ​ന്നും രോ​ഗി​ക​ള്‍ എ​ത്താ​ത്ത പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ഴ​യ ശീ​ലം ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. പി​ഞ്ചു​കു​ട്ടി​ക​ളെ പോ​ലും സ്റ്റെ​ത​സ്‌​കോ​പ് വ​ച്ചു പ​രി​ശോ​ധി​ക്കാ​ന്‍ ഭ​യ​പ്പെ​ടു​ക​യാ​ണ് ഡോ​ക്‌​ട​ര്‍​മാ​ര്‍. ക​ഴി​ഞ്ഞ​ദി​വ​സം ച​ക്ക​ര​ക്ക​ല്ലി​ലെ ഇ​രി​വേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കു​ട്ടി​യെ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഡ്യൂ​ട്ടി ഡോ​ക്‌​ട​ര്‍ മ​രു​ന്ന് കു​റി​ച്ചു​ന​ല്‍​കി​യ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഈ ​സം​ഭ​വം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​യും ഇ​ത്ത​ര​ത്തി​ല്‍ മാ​റി നി​ന്നാ​ണ് ഡോ​ക്‌​ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​വും ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യി​ട്ടും ഇ​പ്പോ​ഴും ഭീ​തി​യോ​ടെ​യാ​ണ് രോ​ഗി​ക​ളെ കാ​ണു​ന്ന​ത്. ഇ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ഏ​റെ ഗു​ണം ചെ​യ്യു​ന്ന​ത്.

Related posts

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ​വി ലൈ​ൻ: എ​കെ​സി​സി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍

Aswathi Kottiyoor
WordPress Image Lightbox