24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വ​നി​താ​ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​യ​നാ​ട​ൻ യാ​ത്ര
kannur

വ​നി​താ​ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​യ​നാ​ട​ൻ യാ​ത്ര

ക​ണ്ണൂ​ര്‍: വ​നി​താ​ദി​ന​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യ വ​യ​നാ​ട​ന്‍ യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി. വി​നോ​ദ​യാ​ത്ര​യി​ല്‍ 90 വ​നി​ത​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കി​ട്ടാ​യി​രു​ന്നു യാ​ത്ര. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​വ​രെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. യാ​ത്ര തു​ട​ങ്ങി​യ​ത് മു​ത​ല്‍ ത​ന്നെ എ​ല്ലാ​വ​രും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പാ​ട്ട് പാ​ടി​യും നൃ​ത്തം​ചെ​യ്തും യാ​ത്ര ആ​ഘോ​ഷ​മാ​ക്കി.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് ക​ണ്ണൂ​രി​ല്‍​നി​ന്നു യാ​ത്ര ആ​രം​ഭി​ച്ച​ത്. ബാ​ണാ​സു​ര ഡാം, ​ട്രീ മ്യൂ​സി​യം, പൂ​ക്കോ​ട് ത​ടാ​കം, വ്യൂ​പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ണ്ണൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​യാ​ത്ര​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. ഇ​തോ​ടെ​യാ​ണ് വ​നി​ത​ക​ള്‍​ക്കു മാ​ത്ര​മാ​യി വ​നി​താ​ദി​ന​ത്തി​ൽ യാ​ത്ര​യൊ​രു​ക്കാ​ൻ കെ​എ​സ്ആ​ര്‍​ടി​സി തീ​രു​മാ​നി​ച്ച​ത്. യാ​ത്ര പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​തെ​ന്ന് ടൂ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, പാ​ട്യം, പാ​നൂ​ര്‍, ഇ​രി​ക്കൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ വ​യ​നാ​ട​ന്‍ യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു ബ​സ് കൂ​ത്തു​പ​റ​മ്പ് വ​ഴി​യും ഒ​രു ബ​സ് ഇ​രി​ട്ടി വ​ഴി​യു​മാ​ണ് പോ​യ​ത്. നാ​ലു​നേ​ര​ത്തെ ഭ​ക്ഷ​ണ​വും എ​ന്‍​ട്രി ഫീ​സു​മു​ള്‍​പ്പെ​ടെ ആ​യി​രം രൂ​പ​യാ​യി​രു​ന്നു ടൂ​ര്‍ പാ​ക്കേ​ജ്. 12നാ​ണ് അ​ടു​ത്ത സം​ഘം യാ​ത്ര പു​റ​പ്പെ​ടു​ക.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന

Aswathi Kottiyoor

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യിലെ ന​വീ​ക​രിച്ച ​ കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox