• Home
  • kannur
  • സ്പെ​ക്ട്രം – 2022: തൊ​ഴി​ൽ മേ​ള 11 ന്
kannur

സ്പെ​ക്ട്രം – 2022: തൊ​ഴി​ൽ മേ​ള 11 ന്

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ.​ഐ​ടി​ഐ​യി​ൽ ജി​ല്ലാ തൊ​ഴി​ൽ മേ​ള സ്പെ​ക്ട്രം – 2022 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കും. 11ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്ട​ർ ആ​ർ.​ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊ​ഴി​ൽ മേ​ള​യി​ൽ ജി​ല്ല​യി​ലെ 10 സ​ർ​ക്കാ​ർ ഐ​ടി​ഐ​ക​ളി​ലും സ്വ​കാ​ര്യ ഐ​ടി​ഐ​യി​ലും പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. ഉ​ത്പാ​ദ​ന- സേ​വ​ന മേ​ഖ​ല​ക​ളി​ലെ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 60 ഓ​ളം പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 800 ഒ​ഴി​വു​ക​ളാ​ണ് നി​ല​വി​ൽ തൊ​ഴി​ൽ​മേ​ള​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഐ​ടി​ഐ​ക​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കും തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യ ക​മ്പ​നി​ക​ൾ​ക്കും സ്പെ​ക്ട്രം ജോ​ബ്സ് ഡോ​ട്ട് ഓ​ർ​ഗ് എ​ന്ന സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. ​സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യം ഉ​ണ്ട്. കൂ​ടു​ത​ൽ വി​വ​രം 8089238825 ന​മ്പ​റി​ലും ല​ഭി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തോ​ട്ട​ട ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ടി.​മ​നോ​ജ് കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ര​ൻ ച​ക്ക​ര​യ​ൻ, മ​ധു​സൂ​ദ​ന​ൻ, എം.​പ​വി​ത്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവ അന്തരിച്ചു………..

Aswathi Kottiyoor

ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്​……………

Aswathi Kottiyoor

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടും ഇ​തി​ന്‍റെ മെ​ച്ചം ല​ഭി​ക്കാ​തെ കോ​ഴി​ക്ക​ർ​ഷ​ക​ർ.

Aswathi Kottiyoor
WordPress Image Lightbox