കണ്ണൂർ: കോളയാട് പഞ്ചായത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുത്തലത്ത് ഗോവിന്ദന് ദേശീയ കർഷക ഫെഡറേഷൻ (ഡികെഎഫ്) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
96 വയസായ ഒരു വയോധികന് ഇത്തരത്തിൽ ദാരുണമായ മരണം സംഭവിക്കാൻ ഇടയാക്കിയത് വനംവകുപ്പിന്റെ കുറ്റകരമായ നിഷ്ക്രിയത്വമാണെന്ന് യോഗം കുറ്റപ്പെടുത്തി.
വനത്തോട് ചേർന്നു കിടക്കുന്ന ജനവാസമേഖലകളിൽ വനംവകുപ്പ് പട്രോളിംഗ് കുറ്റമറ്റ രീതിയിൽ നടത്തണമെന്നും ആവശ്യമെങ്കിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം വനം വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവയ്ക്കാൻ വനപാലകർക്ക് അധികാരം നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു ആക്കാട്ടയിൽ അധ്യക്ഷത വഹിച്ചു.
ഇമ്മാനുവേൽ ജോർജ്, ജെയ്സൻ ഡൊമിനിക്ക്, സെബാസ്റ്റ്യൻ ജാതികുളം, ഷാജി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു.
previous post