27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇ​രി​ക്കൂ​റി​ൽ നാ​ളെ “ക​ശു​മാ​വ് മേ​ള’
kannur

ഇ​രി​ക്കൂ​റി​ൽ നാ​ളെ “ക​ശു​മാ​വ് മേ​ള’

ക​ണ്ണൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ശു​മാ​വ്-​കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്‌​ട​റേ​റ്റ്, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കേ​ര​ള കാ​ഷ്യു സെ​ൽ എ​ന്നി​വ സം​യു​ക്ത​മാ​യി ” ക​ശു​മാ​വ് മേ​ള’ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള നാ​ളെ രാ​വി​ലെ പ​ത്തി​ന് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഷ്യു സെ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് പൂ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം. ജ​യ​ശ്രീ കൃ​ഷ്ണ​ൻ​കു​ട്ടി വി​ഷ​യാ​വ​ത​ര​ണ​വും ക​ശു​മാ​വ്-​കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്‌​ട​റേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഡോ. ​വെ​ങ്ക​ടേ​ഷ് ഹു​ബ്ബാ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ക​ശു​മാ​വ് കൃ​ഷി​യു​ടെ ശാ​സ്ത്രീ​യ പ​രി​ച​ര​ണ​മു​റ​ക​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​രി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ, പ്ര​ദ​ർ​ശ​ന​മേ​ള എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഡോ.​ജ​ല​ജ എ​സ്.​മേ​നോ​ൻ, ഡോ.​മീ​ര മ​ഞ്ചു​ഷ, ഡോ.​എ.​സി.​അ​സ്ന,ഡോ.​ന​സി​യ ബീ​ഗം എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.
സെ​മി​നാ​റി​ൽ വ​ച്ച് അ​ടു​ത്ത വ​ർ​ഷം ക​ശു​മാ​വ് കൃ​ഷി ചെ​യ്യ​ണ്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ക​ശു​മാ​വി​ൻ തൈ ​ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം നി​കു​തി​യ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ കോ​പ്പി​യും ന​ൽ​ക​ണം.

Related posts

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ൾ: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കേരളസാഹിത്യോത്സവ് മത്സര പരിപാടികൾക്ക് വെള്ളിയാഴ്ച്ച തുടക്കം

Aswathi Kottiyoor
WordPress Image Lightbox