കീവ്∙ യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്കോ സമയം രാവിലെ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.