25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മു​ട​ങ്ങി​പ്പോ​യ കു​ത്തി​വ​യ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്
kannur

മു​ട​ങ്ങി​പ്പോ​യ കു​ത്തി​വ​യ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്

ക​ണ്ണൂ​ർ: പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ക്കാ​ത്ത ഗ​ർ​ഭി​ണി​ക​ൾ​ക്കും ര​ണ്ടു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും കു​ത്തി​വ​യ്പെ​ടു​ക്കു​ന്ന​തി​നു​ള്ള’​മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് കു​ത്തി​വ​യ്പ്.
അ​ടു​ത്ത ര​ണ്ട് ഘ​ട്ട​ങ്ങ​ൾ ഏ​പ്രി​ൽ നാ​ല്, മേ​യ് ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 165 സെ​ഷ​നു​ക​ളി​ലാ​യി ര​ണ്ട് ഗ​ർ​ഭി​ണി​ക​ളെ​യും 1915 കു​ട്ടി​ക​ളെ​യു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ക​ളി​ലെ കു​ത്തി​വ​യ്പ് കൂ​ടാ​തെ മ​റ്റ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും കു​ത്തി​വ​യ്പ് ന​ൽ​കും. തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ കു​ത്തി​വ​യ്പ് ടീ​മും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.
കു​ത്തി​വ​യ്പ് എ​ടു​ക്കാ​നു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​ശ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ​യോ ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡി​എം​ഒ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

തീരദേശ സേന പദ്ധതി: അപേക്ഷിക്കാം

Aswathi Kottiyoor

ജൂ​ണി​ലെ സൗ​ജ​ന്യ​ക്കി​റ്റ് 28 വ​രെ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം

Aswathi Kottiyoor

ക​ർ​ണാ​ട​ക കൈ​യേ​റി​യ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​തെ കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox