26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നമു​ഖം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
kannur

കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നമു​ഖം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: നാ​ടി​നും ജ​ന​ങ്ങ​ൾ​ക്കും ത​ണ​ലാ​വു​ന്ന വി​ധം സേ​വ​നോ​ന്മു​ഖ ജ​ന​കീ​യ​സേ​ന​യാ​ക്കി കേ​ര​ളാ പോ​ലീ​സി​നെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​യാ​ര​ത്ത് 1. 81 കോ​ടി രൂ​പാ ചെ​ല​വി​ൽ നി​ർ​മി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന സ​മൂ​ഹ​മെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം മു​ന്നോ​ട്ടു പോ​കു​ന്ന​ത്. നാ​ട്ടി​ലെ സ​മാ​ധാ​ന ജീ​വി​തം പൂ​ർ​ണ​ത​യി​ലെ​ത്താ​ൻ പോ​ലീ​സ് സേ​ന കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട​ണം. അ​തി​ന്‍റെ ഭാ​ഗ​മാ​ണീ വി​ക​സ​ന​ങ്ങ​ൾ. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ ന​ല്ല രീ​തി​യി​ലാ​ണ് സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം. പ്ര​ശം​സാ​ർ​ഹ​മാ​യ രീ​തി​യി​ൽ കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്തും കേ​ര​ളാ പോ​ലീ​സ് സ​ജീ​വ​മാ​ണ്. തെ​ളി​യാ​ത്ത പ​ല കേ​സു​ക​ളും തെ​ളി​യു​ന്നു. കു​റ്റ​വാ​ളി​ക​ൾ പി​ടി​യി​ലാ​കു​ന്നു.

പു​തി​യ കാ​ല​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭാ​വ​വും രൂ​പ​വും മാ​റി ശാ​സ്ത്ര സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കു​റ്റ​വാ​ളി​ക​ൾ ശ്ര​മി​ക്കു​ന്നു. അ​തി​നാ​ൽ കൂ​ടു​ത​ൽ സ​ജ്ജ​മാ​യ കു​റ്റാ​ന്വേ​ഷ​ണ സം​വി​ധാ​നം വേ​ണം. സൈ​ബ​ർ ച​തി​ക്കു​ഴി​ക​ൾ പ​ല​ത​ര​ത്തി​ലാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ വി​ക​സ​ന​വും ക്ഷേ​മ​വും പൂ​ർ​ണ തോ​തി​ൽ ന​ട​ക്കു​ന്ന​തി​ന് സ​മാ​ധാ​ന​വും ഐ​ക്യ​വു​മാ​ണ് വേ​ണ്ട​ത്. അ​തി​ന് കേ​ര​ളാ പോ​ലീ​സി​നെ സു​സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം- മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ബ​ദി​യ​ടു​ക്ക, കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ജി​ല്ലാ ഫോ​റ​ൻ​സി​ക് ലാ​ബോ​റ​ട്ട​റി​ക​ൾ, വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ ശി​ശു സൗ​ഹൃ​ദ ഇ​ട​ങ്ങ​ൾ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​മ​ട​ക്കം പ​തി​നാ​ല് വി​വി​ധ കെ​ട്ടി​ട​ങ്ങ​ളു​ടെ ത​റ​ക്കി​ല്ല​ട​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും അ​തി​നു​ത​കു​ന്ന വി​ധ​ത്തി​ൽ കേ​ര​ളാ പോ​ലീ​സ് മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം സം​ബ​ന്ധി​ച്ച് നാ​ളി​തു​വ​രെ​യു​ള്ള സ​ങ്ക​ൽ​പ്പ​ങ്ങ​ളെ മാ​റ്റി​മ​റി​ക്കു​ന്ന​താ​ണ് പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എം. ​വി​ജി​ൽ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്, എ​ഡി​ജി​പി വി​ജ​യ് സാ​ക്ക​റെ, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​സു​ല​ജ, മു​ൻ എം​പി കെ.​കെ. രാ​ഗേ​ഷ്, മു​ൻ എം​എ​ൽ​എ ടി.​വി. രാ​ജേ​ഷ്, വാ​ർ​ഡം​ഗം വി.​എ. കോ​മ​ള​വ​ല്ലി, കെ​പി​ഒ​എ ജോ​യി​ൻ സെ​ക്ര​ട്ട​റി ര​മേ​ശ​ൻ വെ​ള്ളോ​റ, കെ​പി​എ സെ​ക്ര​ട്ട​റി എ. ​പ്രി​യേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മെഷീൻ ഗൺ മുതൽ മൊബൈൽ ആപ്പ് വരെ…

Aswathi Kottiyoor

വേറിട്ട കൃഷിയിൽ വേരുറപ്പിച്ച്‌

Aswathi Kottiyoor

കണ്ണൂർജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍………..

Aswathi Kottiyoor
WordPress Image Lightbox