• Home
  • post_top_ad
  • റഷ്യയില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മാണ കമ്പനികള്‍
post_top_ad

റഷ്യയില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മാണ കമ്പനികള്‍

*റഷ്യയില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മാണ കമ്പനികള്‍.*
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റഷ്യയില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറി നിര്‍മാതാക്കള്‍. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ ഭീമന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ റഷ്യയില്‍ വിതരണം ചെയ്യുന്നില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ഡിസ്‌നിയാണ് ആദ്യം തീരുമാനവുമായി രംഗത്ത് വന്നത്. ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രമായ ടേണിങ് റെഡ് മാര്‍ച്ച് 10 ന് റഷ്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ സിനിമ പിന്‍വലിക്കുകയാണെന്ന് ഡിസ്‌നി വ്യക്തമാക്കി.

യാതൊരു പ്രകോപനവുമില്ലാതെ യുക്രൈനെ റഷ്യ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു. യുക്രൈനെതിരേയുള്ള സൈനിക നടപടി തുടരുന്നിടത്തോളം കാലം റഷ്യയില്‍ ഡിസ്‌നിയുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ല- ഡിസ്‌നിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഡിസ്‌നിയ്ക്ക് പിന്നാലെ വാര്‍ണര്‍ ബ്രോസിന്റെ ബാറ്റ്മാന്‍, സോണിയുടെ മൊര്‍ബിയസ്, പാരമൗണ്ടിന്റെ ദ ലോസ്റ്റ് സിറ്റി തുടങ്ങിയ ചിത്രങ്ങളും റഷ്യയില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചു.

Related posts

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox