27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.
Kelakam

വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.

കേ​ള​കം: വ്യാ​പാ​രി​ക​ൾ സ്വ​മേ​ധ​യ ന്യാ​യ​മാ​യ വാ​ട​ക പു​തു​ക്കാ​ൻ ത​യ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ 2005 ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ള​ക​ത്തെ വ്യാ​പാ​രി സം​ഘ​ട​ന​യി​ലെ ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചുവയ്​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ല​വി​ലു​ള്ള നേ​തൃ​ത്വം ബോ​ധപൂ​ർ​ല​വം കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു. വാ​ട​ക വ​ർ​ധ​ന​ വി​ഷ​യം ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​യി​ല്ലെ​ന്ന വ്യാ​പാ​രി സം​ഘ​ന​ട​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ള​കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​കെ.​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി പി.​പി.​സ​ജീ​വ് പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ചോ​ല​മ​റ്റം, ട്ര​ഷ​റ​ർ ഏ​ലി​യാ​സ് വാ​ത്യാ​ട്ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തു അ​ർ​ഹ​ത​യ്ക്ക​നു​സ​രി​ച്ച് ഒ​ന്നും ര​ണ്ടും മൂ​ന്നും മാ​സ​ത്തെ വാ​ട​ക​യി​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ള​ക​ത്ത് വാ​ട​ക​യും വാ​ട​ക വ​ർ​ധ​ന​വും ഡെ​പ്പോ​സി​റ്റും കൂ​ടു​ത​ലാ​ണെ​ന്നും മാ​ന​ദ​ണ്ഡ​മി​ല്ലാ​തെ വാ​ട​ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും വ്യ​പാ​രി സം​ഘ​ട​ന വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​രും ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന​വ​രും ഇ​വി​ടെ​യു​ണ്ട് . അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ ശു​ചി മു​റി സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​വും ശ​രി​യ​ല്ല. സ്ഥ​ല​വും സൗ​ക​ര്യ​വു​മ​നു​സ​രി​ച്ചു പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ല​ട​ക്കം ശു​ചി​മു​റി സൗ​ക​ര്യ​മു​ണ്ട് . മ​റ്റേ​തു മേ​ഖ​ല​യെ​യും പോ​ലെ കെ​ട്ടി​ട ഉ​ട​മ​യ്ക്കും ജീ​വി​ത നി​ല​വാ​ര വി​ല സൂ​ചി​ക​യ​നു​സ​രി​ച്ച് ന്യാ​യ​മാ​യ വാ​ട​ക​വ​ർ​ധ​ന​വി​ന് അ​വ​കാ​ശ മു​ണ്ട് ക​ച്ച​വ​ടം വ്യാ​പാ​രി​യു​ടെ ജീ​വ​നോ​പാ​ധി എ​ന്ന​ത് പോ​ലെ കെ​ട്ടി​ടം കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ ജീ​വ​നോ​പാ​ധി​യാ​ണ്. വാ​ട​ക​യും ഡെ​പ്പോ​സി​റ്റും ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം പ്ര​യോ​ഗി​ക​മ​ല്ലെ ന്നും നേതാക്കൾ പറഞ്ഞു.

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

സി പി ഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….

Aswathi Kottiyoor
WordPress Image Lightbox