25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ല​ഹ​രി വ്യാ​പ​നം ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
kannur

ല​ഹ​രി വ്യാ​പ​നം ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

ത​ല​ശേ​രി: മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ഇ​ന്നി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും ല​ഹ​രി വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​ൻ ഒ​രു പ​രി​ധി​വ​രെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.

മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ല​ശേ​രി സ​ന്ദേ​ശ് ഭ​വ​നി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​മാ​ത്യു കാ​രി​ക്ക​ൽ, എം.​എ​ൽ. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 30 ദി​ന ക​ർ​മ​പ​ദ്ധ​തി മാ​ർ​ഗ​രേ​ഖ ആ​ർ​ച്ച്ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു.

ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല സ​മ്മേ​ള​ന​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​കും. സ​മാ​പ​ന​സ​മ്മേ​ള​നം നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ, ഉ​ളി​ക്ക​ൽ, ന​ടു​വി​ൽ, ഈ​സ്റ്റ് എ​ളേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളു​മാ​യി സം​വാ​ദം, യൂ​ണി​റ്റ് രൂ​പീ​ക​ര​ണം, മ​ദ്യ​പ​ർ​ക്ക് ചി​കി​ത്സ, ശാ​ഖാ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, മേ​ഖ​ലാ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.

Related posts

സ്ഥാനാർഥികളുടെ ചി ത്രം തെളിഞ്ഞതോടെ പ്രചാരണത്തിനായി എല്ലാ മുന്ന ണി കളും അതത് മണ്ഡലങ്ങളിൽ സജീവമായി

Aswathi Kottiyoor

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 
5 വെന്റിലേറ്റർകൂടി സ്ഥാപിക്കും

Aswathi Kottiyoor

ജി​ല്ല​യി​ല്‍ 9.14 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor
WordPress Image Lightbox