24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും
kannur

ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും

അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാലയുടെ ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും തിങ്കളാഴ്ച നടന്നു. പ്രവർത്തനോദ്ഘാടനം രാജ്യസഭാ എം. പി ഡോ. വി ശിവദാസൻ നിർവ്വഹിച്ചു. ചടങ്ങിൽ യൂനുസ് പാണംബ്രോൻ (സെക്രട്ടറി, വായനശാല) സ്വാഗതം പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുധാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വായനശാല അഡ്വൈസറി ബോർഡ് ചെയർമാൻ സലാം പി ആമുഖ ഭാഷണം നടത്തി.

അരിമണി കൊണ്ട് ഖുർആൻ ആയത്ത് ക്യാൻവാസ് ബോർഡിൽ ആലേഖനം ചെയ്തു 13-ഓളം ദേശീയ, അന്തർദേശീയ അവാർഡുകൾ നേടിയ മറിയം അബൂബക്കറിനേയും റിപ്പബ്ലിക് ദിനാഘോഷത്തോടെനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇബ്രാഹിം ടി. സി, രണ്ടാം സ്ഥാനം നേടിയ യാക്കൂബ് പാലക്കീൽ എന്നിവർക്കും ഉപഹാരം നൽകി. നീണ്ട 25 വർഷ സെക്രട്ടറി സ്ഥാനത്തെ സേവനത്തിന് യൂനുസ് പാണംബ്രോനെ എം. പി പൊന്നാട അണിയിച്ച് ആദരിച്ചു.

വാർഡ് മെമ്പർ ഷഫീന മുഹമ്മദ്‌, മുഴക്കുന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി വിനോദ്, താലൂക്ക് ലൈബ്രറി സെക്രട്ടറി രഞ്ജിത്ത് കമൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റർ, പ്രഭാകരൻ, മുഹമ്മദ്‌ എ. പി, ഫൈസൽ പി, ശരീക്ക് ടി. സി, മജീദ് ഇ. പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related posts

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്…………

Aswathi Kottiyoor

സ്കൂൾ ബസുകളുടെ ഓട്ടം നിലച്ച് ഒന്നരവർഷം: ഫിറ്റ്‌നസിന് കണ്ടെത്തണം ലക്ഷങ്ങൾ

Aswathi Kottiyoor

അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേസിൽ ഒളിവിലായിരുന്നയാളെ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

Aswathi Kottiyoor
WordPress Image Lightbox