• Home
  • Kottiyoor
  • ബാവലിപ്പുഴ​യി​ലെ മ​ര​ത്ത​ടി​ക​ളും ക​ല്ലുകളും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Kottiyoor

ബാവലിപ്പുഴ​യി​ലെ മ​ര​ത്ത​ടി​ക​ളും ക​ല്ലുകളും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ബാ​വ​ലി​പ്പു​ഴ​യി​ൽ വ​ന്ന​ടി​ഞ്ഞ പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും നീ​ക്കം​ചെ​യ്യാ​ൻ ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. ക​ണ്ട​പ്പു​നം മു​ത​ൽ മേ​ലെ പാ​ൽ​ച്ചു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്.

2018,19 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നെ​ത്തി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും ത​ട​ഞ്ഞു​നി​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​ഴ ഗ​തി മാ​റി ഒ​ഴു​കു​ക​യും വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ക​ര​ഭൂ​മി​യും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തി​രു​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ബാ​വ​ലി പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ല്ലു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്ത് പു​ഴ​യു​ടെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യി​രു​ന്നു.എ​ന്നാ​ൽ ക​ണ്ട​പ്പു​നം മു​ത​ൽ മു​ക​ൾ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വൃ​ത്തി തു​ട​രാ​നെ​ത്തി​യ​പ്പോ​ൾ വ​നം വ​കു​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു.പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട് ത​ട​സ​ങ്ങ​ൾ നീ​ക്കി പ്ര​വൃ​ത്തി തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്. എ​ന്നാ​ൽ ക​ണ്ട​പ്പു​നം മു​ത​ൽ മേ​ലോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും പ​ഴ​യ​പ​ടി ത​ന്നെ. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം പ​റ​ഞ്ഞു. ഗ​തി​മാ​റി ഒ​ഴു​കു​ന്ന​ പുഴ ഏ​ക്കർക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. ക​ര​യി​ടി​ച്ചി​ൽ വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്.

Related posts

റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാർനിയന്ത്രണം വിട്ട് ഇടിച്ച് അപകടം

Aswathi Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

Aswathi Kottiyoor
WordPress Image Lightbox