• Home
  • Kelakam
  • കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.
Kelakam Kottiyoor

കുടുംബശ്രീ മിഷന്റെ വിഷു ചന്തയ്ക്ക് തുടക്കം.

പേരാവൂർ:കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ വിഷു ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനയോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രമേശ് ബാബു
സ്വാഗതം പറഞ്ഞു. CDS ചെയർ പേഴ്സൺ ശ്രീമതി ബീന പുതുശ്ശേരി അദ്ധ്യക്ഷസ്ഥാനം നിർവ്വഹിച്ചു. മെമ്പർ എ.ടി തോമസ് ആശംസ അർപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷൻ വിഷു ചന്ത ആരംഭിച്ചിരിക്കുന്നത്. വിഷരഹിത ഗുണമേൻമയുള്ള പച്ചക്കറികളാണ് മേളയുടെ പ്രധാന ആകർഷണം.

Related posts

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു

Aswathi Kottiyoor

പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox