കണ്ണൂർ: കോർപറേഷന്റെ വിവിധ ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വിവാഹാഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെയും, വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും കണ്ണൂർ കോർപറേഷൻ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്.
ഡിവിഷൻ കൗൺസിലർമാർ ചെയർമാന്മാരായി നിരീക്ഷണ സമിതികൾ രൂപീകരിച്ചു. തായത്തെരു എൽപി സ്കൂളിൽ ചേർന്ന യോഗം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ഷമീമ അധ്യക്ഷത വഹിച്ചു. മുൻ മേയർ സി സീനത്ത്, കെ. ആസാദ്, എം. അബ്ദുൽ അസീസ്, എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർ ധ്രുവൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പങ്കജാക്ഷൻ, പ്രവീൺ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. സൈക്കോ തെറാപ്പിസ്റ്റും, സോഫ്റ്റ് സ്കിൽ ട്രെയ്നറുമായ പ്രദീപൻ മാലോത്ത് ക്ലാസെടുത്തു.