27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എൽഐസിയും വിദേശികളിലേക്ക്‌ ; 20 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്ര തീരുമാനം
Kerala

എൽഐസിയും വിദേശികളിലേക്ക്‌ ; 20 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്ര തീരുമാനം

എൽഐസിയിൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലാത്ത സംവിധാനത്തിൽ 20 ശതമാനംവരെ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്‌ഡിഐ) അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽഐസി ഓഹരിവിൽപ്പന നടപടികൾ തുടങ്ങാനിരിക്കെയാണ്‌ തീരുമാനം. 1956ലെ എൽഐസി നിയമത്തിൽ എഫ്‌ഡിഐ സംബന്ധിച്ച്‌ വ്യവസ്ഥകളില്ല. പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തിൽ സ്വീകരിച്ച 20 ശതമാനം എഫ്‌ഡിഐ പരിധി എൽഐസിക്കും ബാധകമാക്കാനാണ്‌ തീരുമാനിച്ചത്‌. എന്നാൽ, പൊതുമേഖലാ ബാങ്കുകൾക്ക്‌ എഫ്‌ഡിഐ സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. എൽഐസിയിൽ എഫ്‌ഡിഐ നടപടികൾ വേഗത്തിലാക്കാനാണ്‌ നിക്ഷേപങ്ങൾക്ക്‌ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന്‌ തീരുമാനിച്ചതെന്ന്‌ കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ഇൻഷുറൻസ്‌ കമ്പനികളിൽ എഫ്‌ഡിഐ പരിധി 74 ശതമാനമായി ഉയർത്തി കേന്ദ്രസർക്കാർ കഴിഞ്ഞവർഷം വിജ്ഞാപനം ചെയ്‌തു. പ്രത്യേക നിയമംവഴി നിലവിൽവന്ന എൽഐസി ഇതിന്റെ പരിധിയിൽ വരില്ല. 1999ലെ ഇൻഷുറൻസ്‌ റഗുലേറ്ററി ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി നിയമത്തിലും എഫ്‌ഡിഐക്ക്‌ വ്യവസ്ഥയില്ല. ഈ സാഹചര്യത്തിൽ എൽഐസിയിൽ എഫ്‌ഡിഐക്ക്‌ അനുമതി നൽകാൻ പുതിയ മാർഗം സ്വീകരിക്കുകയാണ്‌ കേന്ദ്രം. എൽഐസി ഓഹരിവിൽപ്പനയ്‌ക്ക്‌ ഗതിവേഗം കൂട്ടാൻ എൻഎസ്‌ഇ(ദേശീയ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌) കഴിഞ്ഞദിവസം വ്യവസ്ഥകൾ ഇളവുചെയ്‌തു. എൻഎസ്‌ഇയിൽ ലിസ്‌റ്റ്‌ചെയ്‌ത്‌ മൂന്ന്‌ മാസം കഴിഞ്ഞ്‌ മാത്രമേ ഓഹരിവിൽപ്പന തുടങ്ങാനാകൂ എന്നത്‌ ഒരു മാസം കഴിഞ്ഞ്‌ ഓഹരിവിൽപ്പന നടത്താമെന്നാക്കി. നടപ്പ്‌ സാമ്പത്തികവർഷം എൽഐസി ഓഹരിവിൽപ്പന വഴി 63,000–-66,000 കോടി രൂപ സമാഹരിക്കാമെന്നാണ്‌ സർക്കാരിന്റെ കണക്കുകൂട്ടൽ. ഓഹരിവിൽപ്പനയിനത്തിൽ മൊത്തം പ്രതീക്ഷിക്കുന്ന വരുമാനം 78,000 കോടിയാണ്‌. മറ്റ്‌ മേഖലകളിൽ ഓഹരിവിൽപ്പന സർക്കാർ പ്രതീക്ഷിക്കുന്ന രീതിയിൽ നടക്കുന്നില്ല.

Related posts

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി ഗൂഗിള്‍ വഴിയും കണ്ടെത്താം.

Aswathi Kottiyoor

വിദേശത്തുനിന്നുള്ള മെഡിക്കൽ ബിരുദക്കാർക്ക്‌ ഇന്റേൺഷിപ് ആവശ്യമില്ല: ഹൈക്കോടതി .

Aswathi Kottiyoor

അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട: ഓണം സ്‌പെ‌ഷ്യൽ ഡ്രൈവിൽ കണ്ടെത്തി നശിപ്പിച്ചത് 341 കഞ്ചാവ് ചെടികൾ

Aswathi Kottiyoor
WordPress Image Lightbox